KeralaLatest NewsNewsIndia

കോയമ്പത്തൂർ, മംഗളൂരു സ്‌ഫോടനക്കേസുകൾ: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

കൊച്ചി: കോയമ്പത്തൂർ, മംഗളൂരു സ്‌ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. ആകെ നാൽപ്പത് ഇടങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. പരിശോധയിൽ ഡിജിറ്റൽ രേഖകളും നാല് ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. എറണാകുളത്ത് അഞ്ചിടങ്ങളിൽ പരിശോധന നടന്നു. ചിലരെ ചോദ്യം ചെയ്യാനായി കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്.

Read Also: മെഡിക്കൽ കോളേജിൽ യുവാവിനെ മർദിച്ച സുരക്ഷാ ജീവനക്കാരനെ തിരിച്ചെടുത്ത സംഭവം: വിവാദത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി

പാനായിക്കുളം സ്വദേശിയും ബെംഗളൂരു സ്‌ഫോടനക്കേസിൽ പ്രതിയുമായിരുന്ന സീനിമോന്റെ വീട്ടിൽ എൻഐഎ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കഴിഞ്ഞ വർഷം 19 ന് മംഗളൂരുവിൽ നടന്ന പ്രഷർ കുക്കർ ബോംബ് കേസുമായി ബന്ധപ്പെട്ടായിരുന്നു കേരളത്തിൽ പരിശോധന നടന്നത്. കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ എൻഐഎ വ്യാപകമായ പരിശോധന നടത്തി.

കോയമ്പത്തൂർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീന്റെ ഭാര്യയുടെ മൊഴിയിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നതെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു.

Read Also: പാര്‍ട്ടിക്ക് വേണ്ടി കൊലപാതകമടക്കം പലവൃത്തികേടുകളും ചെയ്തു, സിപിഎമ്മിനെ വെട്ടിലാക്കി ആകാശ് തില്ലങ്കേരി

shortlink

Related Articles

Post Your Comments

Related Articles


Back to top button