Latest NewsNewsTechnology

ഫയർ- ബോൾട്ട്: ക്വാണ്ടം സ്മാർട്ട് വാച്ച് വിപണിയിൽ പുറത്തിറക്കി

1.28 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിരിക്കുന്നത്

ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് വാച്ചുമായി എത്തിയിരിക്കുകയാണ് ഫയർ- ബോൾട്ട്. ഇത്തവണ ഏറ്റവും പുതിയ ക്വാണ്ടം സ്മാർട്ട് വാച്ചുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഈ സ്മാർട്ട് വാച്ചുകളെ കുറിച്ച് കൂടുതൽ അറിയാം.

1.28 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിരിക്കുന്നത്. 240 × 240 പിക്സൽ റെസല്യൂഷനാണ് ഉള്ളത്. ഐപി67 വാട്ടർ റെസിസ്റ്റൻസ്, വോയിസ് അസിസ്റ്റന്റ്, ടിഡബ്ല്യുഎസ് കണക്ട് തുടങ്ങിയവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഹൃദയമിടിപ്പ്, ഉറക്കം, ശരീരത്തിലെ ഓക്സിജന്റെ അളവ് തുടങ്ങിയവ ട്രാക്ക് ചെയ്യാൻ സാധിക്കും.

Also Read: ബിബിസി ഓഫീസ് റെയ്ഡ്, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രതിഷേധം: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോണ്‍ഗ്രസ്

350 എംഎഎച്ച് ബാറ്ററി ലൈഫ് നൽകിയിട്ടുണ്ട്. ഒറ്റ ചാർജിൽ ഏഴ് ദിവസം വരെയാണ് ഉപയോഗിക്കാൻ സാധിക്കുക. ഫെബ്രുവരി 14 മുതൽ ആമസോൺ, ഫയർ ബോൾട്ട്.കോം തുടങ്ങിയ പ്ലാറ്റ്ഫോം മുഖാന്തരം വാങ്ങാൻ സാധിക്കും. പ്രധാനമായും കറുപ്പ്, ചുവപ്പ്, പച്ച, നീല നിറങ്ങളിൽ പുറത്തിറക്കിയ ഈ സ്മാർട്ട് വാച്ചുകളുടെ ഇന്ത്യൻ വിപണി വില 2,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button