Latest NewsKeralaNews

ചിന്തയെ കുറിച്ച് പറഞ്ഞത് നന്നായെന്ന് പല സിപിഎം സൃഹുത്തുക്കളും വിളിച്ചു പറഞ്ഞു : കെ സുരേന്ദ്രന്‍

ഈ പരാമര്‍ശം മോശമല്ല, ചിന്ത ചെയ്യുന്നതാണ് അണ്‍പാര്‍ലമെന്ററി: കെ സുരേന്ദ്രന്‍

കോഴിക്കോട്: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ നടത്തിയ അധിക്ഷേപത്തില്‍ തെറ്റില്ലെന്ന ഉറച്ച നിലപാടുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ചിന്തയെ കുറിച്ച് പറഞ്ഞത് നന്നായെന്ന് പല സിപിഎം സൃഹുത്തുക്കളും വിളിച്ചു പറഞ്ഞുവെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

Read Also: തുര്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയെ ചേര്‍ത്തുപിടിച്ച് ചുംബിച്ച് തുര്‍ക്കി വനിത

ചിന്താ ജെറോമിനെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണമെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. എന്തു പണിയാണ് അവള്‍ ചെയ്യുന്നതെന്ന് ചോദിച്ച സുരേന്ദ്രന്‍ കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ജോലിയെന്നും ആരോപിച്ചിരുന്നു. കോഴിക്കോട് കലക്ടറേറ്റിലേക്ക് വ്യാഴാഴ്ച നടന്ന മാര്‍ച്ചില്‍ സംസാരിക്കുമ്പോഴായിരുന്നു കെ സുരേന്ദ്രന്‍ വിവാദ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശം മോശമല്ല, ചിന്ത ചെയ്യുന്നതാണ് അണ്‍പാര്‍ലമെന്ററിയെന്നും സുരേന്ദ്രന്‍ കലക്ട്രേറ്റ് മാര്‍ച്ചിലെ പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാധാരണ ജനത്തിന്റെ പ്രതികരണമാണ് താനും നടത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button