ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശിയ ചാനലായ ടൈംസ് നൌ നടത്തിയ അഭിപ്രായ സര്‍വേ ഫലം പുറത്ത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍.ഡി.എഫ്) 86 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി 53 സീറ്റുകള്‍ നേടും. ബി.ജെ.പി ഒരു സീറ്റ് നേടി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. ടൈംസ് നൌവും സര്‍വേ ഏജന്‍സിയായ സീ-വോട്ടറും ചേര്‍ന്നാണ് സംസ്ഥാനത്തെ മണ്ഡലങ്ങളില്‍ സര്‍വേ നടത്തിയത്.
Post Your Comments