Latest NewsNewsBusiness

പിരിച്ചുവിടൽ നടപടികൾ പ്രഖ്യാപിച്ച് ഐബിഎം, 3000- ലധികം ജീവനക്കാർ പുറത്തേക്ക്

2022- ൽ വാർഷിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഐബിഎം വൻ തിരിച്ചടിയാണ് നേരിട്ടത്

കൂട്ടപ്പിരിച്ചുവിടലിന്റെ സൂചനകൾ നൽകി ആഗോള ടെക് ഭീമനായ ഐബിഎം. റിപ്പോർട്ടുകൾ പ്രകാരം, ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി 3,900 ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഏതൊക്കെ വിഭാഗങ്ങളിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഐബിഎം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ പാദത്തിൽ വൻ നഷ്ടം നേരിട്ട കമ്പനികളിലൊന്നാണ് ഐബിഎം.

2022- ൽ വാർഷിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഐബിഎം വൻ തിരിച്ചടിയാണ് നേരിട്ടത്. ഇതിനെ തുടർന്നാണ് ചെലവ് ചുരുക്കൽ നടപടിയിലേക്ക് ഐബിഎം നീങ്ങിയത്. ആദ്യ ഘട്ടത്തിൽ മൊത്തം തൊഴിലാളികളുടെ 1.5 ശതമാനം മാത്രമാണ് പിരിച്ചുവിടുക. എന്നാൽ, ഈ നടപടിയിൽ നിക്ഷേപകർ തൃപ്തികരമല്ല എന്ന സൂചനകൾ ഓഹരി വിപണി നൽകുന്നുണ്ട്.

Also Read: കുട്ടികളുടെ ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കാൻ!

സാമ്പത്തിക മാന്ദ്യം പിടിമുറുക്കെതിരെ തുടർന്ന് നിരവധി കമ്പനികളാണ് ഇതിനോടകം പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കകം സ്പോട്ടിഫൈ, വിപ്രോ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ, ഡൺസോ എന്നിവ ഉൾപ്പെടെയുള്ള കമ്പനികൾ പിരിച്ചുവിടൽ പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button