Latest NewsNewsIndiaInternational

സുഷമ സ്വരാജിനെതിരെ തരംതാണ പ്രയോഗം: പോംപെയോയുടെ പരാമർശത്തെ അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെതിരെ തരംതാണ പ്രയോഗം നടത്തിയ യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. സുഷമ സ്വരാജിനെതിരെ നടത്തിയ പരാമർശത്തിൽ താൻ അപലപിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. സുഷമ സ്വരാജുമായി തനിക്ക് ഊഷ്മളമായ ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘പോംപെയോയുടെ പുസ്തകത്തിൽ സുഷമ സ്വരാജിനെ പരാമർശിക്കുന്ന ഒരു ഭാഗം കണ്ടു. സുഷമ സ്വരാജിനോട് എനിക്ക് എനിക്ക് ആദരവും ഊഷ്മള ബന്ധവുമാണ് ഉണ്ടായിരുന്നത്. അവർക്കെതിരെ നടത്തിയ പ്രയോഗത്തെ അപലപിക്കുന്നു’, ജയശങ്കർ പറഞ്ഞു.

അതേസമയം, ‘നെവർ ഗിവ് ആൻ ഇഞ്ച്: ഫൈറ്റിങ് ഫോർ ദി അമേരിക്ക ഐ ലവ്’ എന്ന തന്റെ പുസ്തകത്തിലാണ് പോംപെയോ സുഷമ സ്വരാജിനെതിരെ തരംതാണ പ്രയോഗം നടത്തിയത്. വിദേശകാര്യ ചർച്ചകളിൽ സുഷമ ‘ഒരു പ്രധാന വ്യക്തി’ ആയിരുന്നില്ലെന്നും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവും വിശ്വസ്തനുമായ അജിത് ഡോവൽ ആയിരുന്നു യഥാർഥ പങ്കാളിയെന്നും പോംപെയോ പറയുന്നു. ഡോവൽ കഴിഞ്ഞാൽ അന്ന് വിദേശകാര്യ സെക്രട്ടറി ആയിരുന്ന എസ്.ജയശങ്കറുമായാണ് മികച്ച ബന്ധം ഉണ്ടായിരുന്നത്. അദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ്. ഇംഗ്ലീഷ് അടക്കം 7 ഭാഷകൾ സംസാരിക്കുന്ന ജയശങ്കർ 2019 ൽ വിദേശകാര്യമന്ത്രിയായെന്നും അദ്ദേഹം തന്റെ പുസ്തകത്തിൽ പറഞ്ഞു. ഇതാണ് വിവാദമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button