ക്ലാസിൽ ടീച്ചർ പഠിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ പുറത്തേക്കിറങ്ങി ഓടിയ റുമ്പ പ്രമാണിക് എന്ന പ്ലസ് വൺ വിദ്യർത്ഥിയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ക്ലാസ്സിൽ ടീച്ചർ പഠിപ്പിച്ചികൊണ്ടിരിക്കുമ്പോൾ പെട്ടന്ന് റുമ്പ പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. ടീച്ചറെ പോലും അമ്പരപ്പിക്കുന്നതായിരുന്നു റുമ്പയുടെ പെരുമാറ്റം. ക്ലാസ് മുറിയിൽ നിന്നും പുറത്തേക്കോടിയ റുമ്പ രക്ഷപെടുത്തിയത് ഒരു കുഞ്ഞിന്റെ ജീവനായിരുന്നു. കൊൽക്കത്തയിലെ നാരായൺഗട്ടിലാണ് സംഭവം.
ഹരീഷ് കുണംപൂർ അഞ്ചൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയായിരുന്നു റുമ്പ. പതിവ് പോലെ ടീച്ചർ ക്ലാസ് എടുക്കാനെത്തി. എന്നാൽ, റുമ്പ ഇതിനിടെ പുറത്തേക്ക് നോക്കിയപ്പോൾ ഒരു കൊച്ചുകുട്ടി പതുക്കെ നടന്നു നടന്നു കുളത്തിന്റെ അരുകിൽ എത്തിയതാണ് കണ്ടത്. എന്തോ ഒരു അപകടം തോന്നിയ റുമ്പ ആ കുട്ടിയെ തന്നെ വീക്ഷിച്ചുകൊണ്ടിരുന്നു. അവൾ കരുതിയത് പോലെ തന്നെ കുട്ടി കുളത്തിലേക്ക് വീണു. ഉടൻ തന്നെ പെൺകുട്ടി ക്ലാസിൽ നിന്ന് ഇറങ്ങിയോടി ആ മൂന്ന് വയസുകാരനെ രക്ഷപ്പെടുത്തി.
റുമ്പ ക്ലാസ്സിൽ നിന്നും ഇറങ്ങിയോടി കുളക്കരയിൽ എത്തിയപ്പോൾ രണ്ടു കൈകൾ മാത്രമായിരുന്നു കുളത്തിനു മുകളിൽ ഉണ്ടായിരുന്നത്. സ്വന്തം ജീവൻ പോലും നോക്കാതെ റുമ്പ കുളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. കുഞ്ഞിനെ രക്ഷിച്ചു. പുറകെ ഓടി എത്തിയ അധ്യാപകർ കുഞ്ഞിന് പ്രഥമ ശുശ്രൂഷ നൽകുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കുളിപ്പിക്കാൻ ഉള്ള വെള്ളം എടുക്കാൻ അമ്മ അടുക്കളയിലേക്ക് പോയ സമയം രാഹുൽ ഇറങ്ങിപ്പോവുകയും അപകടത്തിൽ പെടുകയുമായിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് റുമ്പയെ പ്രശംസകൾ കൊണ്ട് മൂടുകയും ചെയ്തു.
Post Your Comments