പശ്ചിമ ബംഗാള്‍ : കോണ്‍ഗ്രസിന്റെ പിന്തുണയോടെ അടുത്ത വര്‍ഷം വീണ്ടും രാജ്യസഭയിലെത്താന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാളില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയെന്ന്് മമതാ ബാനര്‍ജി. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ മലയാളികള്‍ തിരിച്ചറിയണമെന്നും മമത പറഞ്ഞു.
കേരളത്തില്‍ ഏറ്റുമുട്ടുകയും ബംഗാളില്‍ കൈകോര്‍ക്കുകയും ചെയ്യുന്ന സി.പി.എം-കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ചാണ് മമതാ ബാനര്‍ജി പ്രതികരിച്ചത്. അടുത്ത വര്‍ഷം കാലാവധി തീരുമ്പോള്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ രാജ്യസഭയിലെത്താനാണ് സീതാറാം യെച്ചൂരി ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു.
കേരളത്തില്‍ കോണ്‍ഗ്രസുമായി പോരടിക്കുകയും ബംഗാളില്‍ ഒന്നിച്ച് നില്‍ക്കുകയും ചെയ്യുന്നതിനെ കുറിച്ചാണ് തെരഞ്ഞെടുപ്പ് റാലികളില്‍ സി.പി.എമ്മിനെ കടന്നാക്രമിക്കാനുള്ള ഏറ്റവും വലിയ ആയുധമായി മമത ഉപയോഗിക്കുന്നത്. ഈ രണ്ട് പാര്‍ട്ടികളുടേയും നിലപാടുകള്‍ സത്യസന്ധമല്ലെന്നും അവിശുദ്ധ കൂട്ടുകെട്ടാണ് ഈ പാര്‍ട്ടികള്‍ തമ്മിലുള്ളതെന്നും മമത ആരോപിക്കുന്നു. ഈ രണ്ട് പാര്‍ട്ടികളുടേയും കൂട്ടുകെട്ടില്‍ ഇരുപാര്‍ട്ടികളിലെ അണികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഇത്തരത്തില്‍ എതിര്‍പ്പുള്ള അണികളുടെ വോട്ടുകള്‍ നേടിയെടുക്കുകയാണ് മമതയുടെ ലക്ഷ്യം
Post Your Comments