രാജ്യത്തെ ആമസോൺ പ്രൈം ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത. റിപ്പോർട്ടുകൾ പ്രകാരം, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ നിരക്കുകൾ വെട്ടിച്ചുരുക്കാൻ സാധ്യത. ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ 999 രൂപയ്ക്ക് ലഭ്യമായേക്കുമെന്നാണ് റിപ്പോർട്ട്. നിലവിലെ നിരക്ക് ഭൂരിഭാഗം ഉപയോക്താക്കൾക്കും താങ്ങാൻ ആകുന്നില്ലെന്ന പരാതി ഇതിനോടകം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ നിരക്ക് കുറഞ്ഞ പ്രൈം അംഗത്വം നൽകാൻ കമ്പനി പദ്ധതിയിടുന്നത്.
പ്രൈം ലൈറ്റ് എന്ന പേര് നൽകിയിരിക്കുന്ന പുതിയ പ്ലാനിന്റെ ടെസ്റ്റിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അതേസമയം, പ്രൈം ലൈറ്റിന്റെ പ്രതിമാസ സംഖ്യയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിരക്കുകൾ കുറയ്ക്കുന്നതിനാൽ, പ്രൈം ലൈറ്റിൽ ചില പരിമിതികളും നേരിടേണ്ടി വന്നേക്കാം. പ്രൈം ലൈറ്റ് സബ്സ്ക്രൈബർമാർക്ക് എല്ലാ പ്രൈം വീഡിയോയും കാണാൻ സാധിക്കുമെങ്കിലും, സ്റ്റാൻഡേർഡ് റെസലൂഷൻ മാത്രമാണ് ഉണ്ടായിരിക്കുകയുള്ളൂ. എച്ച്ഡി, 4കെ കണ്ടെന്റുകൾ ലഭിക്കുകയില്ല.
Also Read: വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ..
Post Your Comments