രാജ്യത്ത് ഓൺലൈൻ ഗെയിം കമ്പനികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഓൺലൈൻ ഗെയിം കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം പുറത്തിറക്കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമിൽ നടക്കുന്ന വിവിധ തരത്തിലുള്ള വാതുവയ്പ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും കേന്ദ്രം പദ്ധതിയിടുന്നുണ്ട്.
പ്രായപൂർത്തിയാകാത്തവർക്ക് ഓൺലൈൻ ഗെയിം കളിക്കാൻ രജിസ്റ്റർ ചെയ്യണമെങ്കിൽ രക്ഷിതാക്കളുടെ അനുമതി നിർബന്ധമാക്കും. കുട്ടികൾക്കെതിരെയുള്ള ചൂഷണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. അതോടൊപ്പം തന്നെ, ഗെയിമിംഗ് പ്ലാറ്റ്ഫോമിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും ഉടൻ ആരംഭിക്കുന്നതാണ്. കരട് വിജ്ഞാപനത്തിൽ ഇതുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Also Read: കിണറ്റിൽ വീണ വീട്ടമ്മയ്ക്ക് രക്ഷകരായി അഗ്നിരക്ഷാസേന
ഓൺലൈൻ ഗെയിമുകളിൽ നിക്ഷേപിക്കുന്ന പണത്തിന്റെ പിൻവലിക്കൽ/ നിക്ഷേപിക്കൽ, വിജയികളുടെ നിർണയം, പാരിതോഷികങ്ങളുടെ വിതരണം, ഗെയിമിംഗ് ഫീസ്, മറ്റ് ചാർജുകൾ, അക്കൗണ്ട് രജിസ്ട്രേഷനുള്ള കെവൈസി നടപടിക്രമം എന്നിവയുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും മാർഗ്ഗരേഖയിൽ വ്യക്തമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി 17 വരെയാണ് പൊതുജനങ്ങൾക്കും, ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും കരടിൽ അഭിപ്രായം അറിയിക്കാനുള്ള അവസരം ലഭിക്കുക. ഫെബ്രുവരി അവസാന വാരത്തോടെ ഈ നിയമങ്ങൾ പ്രാബല്യത്തിലാകും.
Post Your Comments