കൊല്‍ക്കത്ത: ഝാര്‍ഖണ്ഡ് നടി ഇഷ ആല്യ അക്രമികളുടെ വെടിയേറ്റു മരിച്ച സംഭവത്തില്‍ ട്വിസ്റ്റ്. ഗൂഢാലോചന നടത്തി ഇഷ ആല്യയെ പ്രകാശ് കുമാര്‍ കൊലപ്പെടുത്തി എന്ന ആരോപണവുമായി ഇഷ ആല്യയുടെ കുടുംബത്തിന്റെ പരാതി. തുടർന്ന്, ഭര്‍ത്താവ് പ്രകാശ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബംഗാളിലെ ഹൗറയില്‍ ബുധനാഴ്ച രാവിലെയാണ് ഇഷ ആല്യ കൊല്ലപ്പെട്ടത്. മോഷണ സംഘത്തിന്റെ വെടിയേറ്റ് ഇഷ ആല്യ മരിച്ചു എന്നാണ് പ്രകാശ് കുമാര്‍ ഇന്നലെ പൊലീസിനോട് പറഞ്ഞത്.
read also: നിരവധി മാരകായുധങ്ങൾ കണ്ടെടുത്തു: എന്‍ഐഎ റെയ്ഡിൽ ഒരാള്‍ കസ്റ്റഡിയില്‍
പ്രകാശ് കുമാറും സഹോദരനും ചേര്‍ന്ന് ഇഷ ആല്യയെ പതിവായി ഉപദ്രവിച്ചിരുന്നതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം പറയുന്നു. പ്രകാശ് കുമാറിന്റെ രണ്ടാമത്തെ ഭാര്യയാണ് ഇഷ. പ്രകാശ് കുമാറിന്റെ ആദ്യ ഭാര്യയും ഇഷയെ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയില്‍ പറയുന്നു.
കേസിന്റെ തുടക്കത്തില്‍ തന്നെ പ്രകാശ് കുമാറിന്റെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നിയിരുന്നു. പാലത്തിനു സമീപം മൂത്രമൊഴിക്കാന്‍ ഇറങ്ങിയെന്നാണു പ്രകാശ് പറയുന്നത്. എന്നാൽ, കാര്‍ നിര്‍ത്തിയ സ്ഥലം ഇതിനു യോജിച്ചതായിരുന്നില്ല. കൃത്യമായി ഈ സ്ഥലത്ത് കവര്‍ച്ചക്കാര്‍ കാത്തുനിന്നതിലും ദുരൂഹതയുണ്ടെന്നും പോലീസ് പറയുന്നു. അക്രമികൾ കാറിനെ പിന്തുടര്ന്നതായും സൂചനയില്ല. ഇതെല്ലാം ചേർത്ത് പ്രകാശിനെ പോലീസ് ചോദ്യം ചെയ്തിരുന്നു
Post Your Comments