വായ തുറന്ന് ഉറക്കെ സംസാരിക്കാൻ ചിലർ മടിക്കാറുണ്ട്. അതിനു പ്രധആഹാരണം വായിലെ ദുർഗന്ധമാണ്. ഇനി പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടാകില്ല. മോണരോഗങ്ങൾ, പല്ലിലെ കേടുപാടുകൾ, പല്ലുകൾക്കിടയിൽ തങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ, ഉദരസംബന്ധമായ രോഗങ്ങൾ തുടങ്ങിയവയൊക്കെ വായ്നാറ്റത്തിന്റെ കാരണങ്ങളായി കണക്കാക്കപ്പെടുന്നു.
read also: കലോത്സവങ്ങൾ ആർഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാകരുത്: ഹൈക്കോടതി
വായിലെ ദുർഗന്ധം അകറ്റുവാൻ ചില വീട്ടു രീതികൾ അറിയാം
വേപ്പിലപൊടിച്ച് ഉപ്പും ചേർത്ത് പല്ലുതേയ്ക്കുന്നത് നല്ലതാണ്.
കുരുമുളകുപൊടി, ഉപ്പ്, ഗ്രാമ്പുപൊടിച്ചത്, ഉമിക്കരി ഇവ ചേർത്ത് രാവിലെയും രാത്രിയിലും പല്ലു തേയ്ക്കുക.
പെരുംജിരകം, രാമച്ചം, ഉപ്പ്, കുരുമുളക് ഇവയിട്ട് തിളപ്പിച്ചവെള്ളമുപയോഗിച്ച് ഭക്ഷണശേഷം വാ കഴുകുന്നത് ദുർഗന്ധത്തെ അകറ്റി നിർത്തും.
ഉണക്കിപ്പൊടിച്ച ചെറുനാരങ്ങയുടെ തോട് ഉപ്പും ചേർത്ത് നല്ലെണ്ണയിൽ മിക്സ് ചെയ്ത് കുഴമ്പുരൂപത്തിലാക്കി പല്ലു തേയ്ക്കുന്നതും നല്ലതാണ്.
ഭക്ഷണത്തിനുശേഷം ഒന്നോ, രണ്ടോ ഏലയ്ക്ക ചവയ്ക്കുന്നതും കൊത്തമല്ലി ഇടയ്ക്കൊക്കെ വായിലിട്ടു ചവച്ചരയ്ക്കുന്നതും തുളസിയിലയിട്ടു തിളപ്പിച്ചാറ്റിയ വെള്ളം ഇടയ്ക്കൊക്കെ വായിൽ കൊള്ളുന്നതും വായ്നാറ്റത്തെ താൽക്കാലികമായി ശമിപ്പിക്കുന്നു.
Post Your Comments