Latest NewsNewsIndia

വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനം: സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന് പിന്നാലെ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി.

Read Also: കോടതി മുറിയില്‍ കഴുത്തു മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച പ്രതിക്ക് പോക്‌സോ കേസില്‍ ജീവപരന്ത്യം

കോവിഡ് പരിശോധനയും ജനിതക ശ്രേണികരണവും കൃത്യമായി നടപ്പിലാക്കണമെന്ന് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. നാളെ രാവിലെ 11 മണിക്കാണ് ഡൽഹിയിൽ യോഗം ചേരുക.

ലോകത്ത് പലയിടങ്ങളിലായി കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ സാഹചര്യം വിലയിരുത്താൻ വേണ്ടിയാണ് ഉന്നതതല യോഗം ചേരുന്നത്.

Read Also: ആര്‍എസ്എസ് നേതാവ് ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകം, അന്വേഷണം എന്‍ഐഎയ്ക്ക്: ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button