തവാങ് : രണ്ടാഴ്ച മുന്‍പ് ഇന്ത്യ- ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായ തവാങിലെ പ്രശസ്തമായ ബുദ്ധ ആശ്രമത്തിലെ സന്യാസിമാര്‍ ചൈനയ്ക്ക് എതിരെ ഒറ്റക്കെട്ടായി രംഗത്ത് വന്നു.
Read Also: മുരളീധരൻ ഡൽഹിയിലെ കേരളത്തിന്റെ ബ്രാൻഡ് അംബാസഡറാണ്: പ്രശംസയുമായി ലീഗ് എംപി
വാര്‍ത്താ ഏജന്‍സിയുമായി സംസാരിക്കവേ തവാങ് മൊണാസ്ട്രിയിലെ സന്യാസിമാര്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി. 1962 അല്ലെന്നും 2022 ആണെന്നും ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരാണെന്നുമാണ് അവര്‍ ചൈനയെ ഓര്‍മ്മിപ്പിച്ചത്.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി ആരെയും വെറുതെ വിടില്ല. ഞങ്ങള്‍ മോദി സര്‍ക്കാരിനെയും ഇന്ത്യന്‍ സൈന്യത്തെയും പിന്തുണയ്ക്കുന്നു,’ തവാങ് ആശ്രമത്തിലെ സന്യാസിയായ ലാമ യെഷി ഖാവോ പറഞ്ഞു. 1962 ലെ ഇന്ത്യ – ചൈന ഏറ്റുമുട്ടലിന് സാക്ഷ്യം വഹിച്ച ആശ്രമമാണ് ഇത്’.
ചൈനീസ് സര്‍ക്കാര്‍ എല്ലായ്പ്പോഴും മറ്റ് രാജ്യങ്ങളുടെ പ്രദേശങ്ങളില്‍ അധിനിവേശത്തിന് ശ്രമിക്കുന്നു, ഇത് തെറ്റാണെന്നും സന്യാസിമാര്‍ പറഞ്ഞു. ഇന്ത്യന്‍ മണ്ണില്‍ ശ്രദ്ധ നല്‍കുന്ന ചൈനീസ് സര്‍ക്കാരിന് തെറ്റുപറ്റി. ലോകത്ത് സമാധാനം വേണമെങ്കില്‍, അവര്‍ ഇത് ചെയ്യാന്‍ പാടില്ലെന്നും ലാമ യെഷി ഖാവോ പറഞ്ഞു. തവാംഗിനെ സുരക്ഷിതമായി നിലനിര്‍ത്തുന്ന നിലവിലെ ഇന്ത്യന്‍ സര്‍ക്കാരിലും ഇന്ത്യന്‍ സൈന്യത്തിലും പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘1962ലെ യുദ്ധകാലത്ത് ഈ ആശ്രമത്തിലെ സന്യാസിമാര്‍ ഇന്ത്യന്‍ സൈന്യത്തെ സഹായിച്ചു. ചൈനീസ് സൈന്യവും ആശ്രമത്തില്‍ പ്രവേശിച്ചിരുന്നുവെങ്കിലും ആരെയും അവര്‍ ഉപദ്രവിച്ചില്ല. നേരത്തെ, തവാങ് ടിബറ്റിന്റെ ഭാഗമായിരുന്നു, ചൈനീസ് സര്‍ക്കാര്‍ ടിബറ്റിന്റെ ഭൂമി പിടിച്ചെടുത്തു. തവാങ്ങും ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനീസ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ തവാങ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഞങ്ങള്‍ വിഷമിക്കേണ്ടതില്ല, കാരണം ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയിലുണ്ട്’ .
അതിര്‍ത്തിയില്‍ നടന്ന സംഭവങ്ങളില്‍ ഞങ്ങള്‍ക്ക് ആശങ്കയില്ലെന്നും ഞങ്ങള്‍ ഇവിടെ സമാധാനത്തോടെയാണ് ജീവിക്കുന്നതെന്നും യെഷി ഖാവോ പറഞ്ഞു.
Post Your Comments