Latest NewsNewsLife Style

അലൂമിനിയം ഫോയിലില്‍ ഭക്ഷണം പൊതിയുന്നത് അപകടമാണോ?

ഭക്ഷണസാധനങ്ങള്‍ അത് പാകം ചെയ്തതായാലും അല്ലാത്തവയായാലും സൂക്ഷിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടിവരാം. അല്ലാത്തപക്ഷം അത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഇത്തരത്തില്‍ നിങ്ങള്‍ കേള്‍ക്കാൻ സാധ്യതയുള്ളൊരു വാദമാണ് അലൂമിനിയം ഫോയിലില്‍ ഭക്ഷണം പൊതിയരുത് എന്നത്. ഇത് ആരോഗ്യത്തിന് നല്ലതല്ല എന്നും പറഞ്ഞുകേട്ടിരിക്കാം.

എന്നാല്‍ എന്താണ് ഈ വാദത്തിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്നത് പലര്‍ക്കും അറിയില്ല. ധാരാളം പേര്‍ ഭക്ഷണം  സൂക്ഷിക്കുന്നതിന് അലുമിനിയം ഫോയില്‍ ഉപയോഗിക്കാറുമുണ്ട്.

സത്യത്തില്‍ ഭക്ഷണം പൊതിയാൻ അലൂമിനിയം ഫോയില്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. അലൂമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യാമെങ്കില്‍ പിന്നെ അലൂമിനിയം ഫോയിലില്‍ ഭക്ഷണം സൂക്ഷിച്ചാലെന്ത് എന്ന സംശയവും ഇതോടെ നിങ്ങളില്‍ വരാം. എന്നാല്‍ കേട്ടോളൂ, അലൂമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതും അത്ര നല്ലതല്ല.

അലൂമിനിയം ഫോയിലില്‍ ഭക്ഷണം വയ്ക്കുമ്പോള്‍ ഇതില്‍ നിന്ന് അലൂമിനിയം മെറ്റല്‍ ഭക്ഷണത്തിലേക്ക് ചേരാമെന്നത് കൊണ്ടാണ് ഇതുപയോഗിക്കരുതെന്ന് പറയുന്നത്. പ്രത്യേകിച്ച് അസിഡിക് ആയ ഭക്ഷണങ്ങള്‍, സ്പൈസിയായ ഭക്ഷണം എന്നിവ. അതുപോലെ തന്നെ അലൂമിനിയം ഫോയില്‍ ചൂടാക്കുന്നതും ദോഷം തന്നെ. അതായത് ഇതില്‍ ഭക്ഷണം വച്ച് ചൂടാക്കുന്നതോ, ചൂടുള്ള ഭക്ഷണം ഇതില്‍ വയ്ക്കുന്നതോ എല്ലാം ദോഷമെന്ന് സാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button