തിരുവനന്തപുരം : കാട്ടായിക്കോണത്ത് സി.പി.എം നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ആ.ര്‍.എസ്.എസ് വിദ്യാര്‍ത്ഥി പ്രചാരക് ചങ്ങനാശ്ശേരി പെരുന്ന സ്വദേശി അമല്‍കൃഷ്ണ (25)യുടെ നില ഗുരുതരമായി തുടരുന്നു. ഇപ്പോള്‍ ഓപ്പറേഷന് നടക്കുകയാണ്.
വെണ്‍പാലവട്ടം കിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വീട് നിര്‍മാണത്തില്‍ കോണ്‍ക്രീറ്റ് തറ ഇടിച്ചമര്ത്തുന്ന ഇരുമ്പ് കമ്പി കൊണ്ട് തലയിലേറ്റ ആഘാതമാണ് ഗുരുതരാവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്.
തലയോട് പൊട്ടി ഹൃദയ പ്രവര്‍ത്തനവുമായി ബന്ധിപ്പിക്കുന്ന തലച്ചോറിനുള്ളിലെ ഞരമ്പിന് ക്ഷതമേറ്റതായിട്ടാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കാട്ടായിക്കോണത്ത് സി.പി.എം ആക്രമണം നടക്കുന്നതറിഞ്ഞ് സംഭവം അന്വേഷിക്കാന്‍ ബി.ജെ.പി നേതാക്കളോടൊപ്പമാണ് രാത്രി 9ന് അമല്‍ സംഭവസ്ഥലത്തെത്തിയത്. എന്നാല്‍ 7ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം അഴിച്ചു വിട്ട സി.പി.എം പ്രവര്‍ത്തകര്‍ പതിയിരുന്നു ബി.ജെ.പി നേതാക്കളേയും അമല്കൃഷ്ണയേയും ആക്രമിക്കുകയായിരുന്നു.
ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, സംസ്ഥാന സമിതിയംഗം പോങ്ങുംമൂട് വിക്രമന്, ആര്.എസ.്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് അര്ജ്ജുന് ഗോപാല്‍ എന്നിവരും പരിക്കുകളോടെ കിംസില്‍ ചികിത്സയിലാണ്..ചങ്ങനാശേരി മാരണത്തുകാവ് ക്ഷേത്രത്തിന് സമീപം സുപ്രിയ വീട്ടില്‍ വീരസിംഹന്‍ – ജയശ്രീ ദമ്പതികളുടെ മകനാണ് അമല്‍. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂനിവെഴ്സിറ്റിയില്‍ ഡിഗ്രിക്ക് പഠിക്കുന്നു. അമൃത സഹോദരിയാണ്.
Post Your Comments