Latest NewsKeralaNews

വിഴിഞ്ഞം സംഘര്‍ഷം: അവധിയിലുള്ള പോലീസുകാരെ തിരിച്ച് വിളിച്ചു: സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നിര്‍ദ്ദേശം

കലാപസമാന സാഹചര്യം നേരിടാന്‍ സജ്ജരാകാന്‍ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം

തിരുവനന്തപുരം : വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കലാപസമാന സാഹചര്യം നേരിടാന്‍ സജ്ജരാകാന്‍ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. അടുത്ത രണ്ടാഴ്ചത്തേക്കാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത്ത് കുമാറിന്റെതാണ് നിര്‍ദ്ദേശം.

Read Also: സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കും: മന്ത്രി വി.എൻ വാസവൻ

തീരദേശ സ്റ്റേഷനുകള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും മുഴുവന്‍ പോലീസുകാരും ഡ്യൂട്ടിയിലുണ്ടാകണമെന്നുമാണ് എഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അവധിയിലുള്ള പോലീസുകാര്‍ തിരിച്ചെത്തണം. അടിയന്തര സാഹചര്യത്തില്‍ അവധി വേണ്ടവര്‍ ജില്ലാ പോലീസ് മേധാവിയുടെ അനുമതി തേടണം. സ്പെഷ്യല്‍ ബ്രാഞ്ച് ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കണം. റേഞ്ച് ഡി ഐജിമാര്‍ നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

അതേസമയം, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ക്രമസമാധാനത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ക്രമസമാധാന ചുമതല തിരുവനന്തപുരം റേഞ്ച് ഡിഐജി നിശാന്തിനിക്കാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത്ത് കുമാര്‍ ആണ് നിശാന്തിനിയെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചത്. എസ്പി, ഡിവൈഎസ്പി, സി ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. ഇതിന് പുറമെ ഡിസിപി അജിത്കുമാര്‍,കെ.ഇ. ബൈജു, മധുസൂദനന്‍ എന്നിവരും സംഘത്തിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button