KeralaLatest NewsNewsLife Style

​മല്ലി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

മല്ലിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് മികച്ചതാണെന്ന് അറിയപ്പെടുന്നു. ഇത് ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഉപകാരപ്രദമാണ്.

മുടികൊഴിച്ചിൽ കുറയ്ക്കാനും അവ പൊട്ടി പോകാതിരിക്കാനും മല്ലിയിലെ പോഷണങ്ങള്‍ സഹായിക്കും.ചര്‍മ കോശങ്ങള്‍ക്ക് ഇലാസ്റ്റിസിറ്റി നല്‍കി ചര്‍മത്തിന് ഇറുക്കം നല്‍കാനും ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാനും ഇതേറെ നല്ലതാണ്.

മല്ലി വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസത്തെ വർധിപ്പിക്കാനും സഹായിക്കും. ഈ രണ്ട് ഗുണങ്ങളും തുടർച്ചയായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. വയറിന്റെ ആരോഗ്യത്തിനും ദഹന സംവിധാനം മെച്ചപ്പെടുത്താനും ഏറെ ഗുണകരമാണ് മല്ലിയിട്ട വെള്ളം. ഇത് ഗ്യാസ്, അസിഡിറ്റ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇത് ഭാരം കുറയ്ക്കാനും സഹായകമാണ്. ഇതിലെ നാരുകള്‍ തടി കുറയ്ക്കാന്‍ മികച്ചവയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button