ന്യൂഡല്‍ഹി: ആത്മീയാചാര്യന് ശ്രീ ശ്രീ രവിശങ്കര്‍ പാകിസ്ഥാന് സിന്ദാബാദ് വിളിച്ചു എന്നാ വാര്‍ത്ത തെറ്റായി ഇട്ടതില്‍ ഖേദപ്രകടനം നടത്തി ടൈംസ് ഓഫ് ഇന്ത്യ.അഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിന്റെ സാന്നിധ്യത്തിലാണ് പാകിസ്ഥാന് മുദ്രാവാക്യം വിളിച്ചതെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.എന്നാല്‍, തെറ്റുപറ്റിയതാണെന്ന് പത്രം ഖേദം പ്രസിദ്ധീകരിച്ചു. പക്ഷെ , ടൈംസ് ഓഫ് ഇന്ത്യയിലെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മലയാള പത്രങ്ങള്‍ ഉള്‍പ്പെടെ മറ്റു മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ഈ വ്യാജ വാര്‍ത്ത ഇനിയും തിരുത്താന്‍ തയ്യാറായിട്ടില്ല.
Post Your Comments