ന്യൂഡല്‍ഹി : മുസ്ലീങ്ങള്‍ ആര്‍.എസ്.എസിനേയും ഐ.എസിനേയും ഒരു പൊലെ എതിര്‍ക്കണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ ഗുലാം നബി ആസാദ്. ഹിന്ദുവായാലും മുസ്ലീമായാലും സിഖ് ആയാലും വര്‍ഗീയ വാദത്തിന് കാരണമാകുന്ന എല്ലാ സംഘടനകളേയും എതിര്‍ക്കണം.
ജമാഅത്ത് ഉലമ ഇ-ഹിന്ദിന്റെ ദേശീയോദ്ഗ്രന്ഥന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യര്‍ക്കിടയില്‍ അകലം ഉണ്ടാക്കുകയാണ് വര്‍ഗീയവാദികള്‍ ചെയ്യുന്നത്. മതേതര ശക്തികള്‍ ഒന്നിക്കുകയും ഇത്തരം ശക്തികളെ ഇല്ലാതാക്കുകയും വേണമെന്ന് ആസാദ് പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രത്യയശാസ്ത്ര പാപ്പരത്വം ബാധിച്ചിരിക്കുകയാണെന്ന് ആര്‍എസ്എസ്. ഭീകരസംഘടനയായ ഐഎസുമായി ആര്‍എസ്എസിനെ താരതമ്യം ചെയ്ത കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ നിലപാട് ഇതാണ് സൂചിപ്പിക്കുന്നതെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ പ്രതികരിച്ചു.
മതമൗലികവാദ സംഘടനകളോട് സന്ധിചെയ്തും അവരെ എതിരിടാന്‍ തയ്യാറാകാതെയുമുള്ള നിലപാടുകള്‍ മാത്രമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. മറ്റെല്ലാവരും സമൂഹത്തിലെ സംഘടനകള്‍മാത്രമായി നില്‍ക്കുമ്പോള്‍ സമാജത്തിന്റെ സംഘടനയായി നിലനില്‍ക്കുന്നത് ആര്‍എസ്എസ് ആണ്. ഇതില്‍ കൂടുതല്‍ മറുപടികള്‍ ആവശ്യമില്ലെന്നും ജെ. നന്ദകുമാര്‍ പ്രതികരിച്ചു.
Post Your Comments