ഹൃദയ സ്പന്ദനത്തിലെ ചെറിയ മാറ്റം പോലും നമ്മുടെ ആരോഗ്യത്തില്‍ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കും. പലപ്പോഴും തിരിച്ചറിയപ്പെടാനാവാത്ത പല രോഗങ്ങളുടേയും സൂചനകളായിരിക്കും ഇവ. ഇത്തരത്തിൽ ക്യാൻസർ വരെ ഹൃദയസ്പന്ദനത്തിലൂടെയും നെഞ്ചെരിച്ചിലിലൂടെയും കണ്ടെത്താൻ കഴിയുന്നതാണ്.
ക്യാൻസർ ആദ്യം തന്നെ തിരിച്ചറിഞ്ഞ് ചികിത്സ നടത്തിയാൽ ഭേദമാകുന്നതാണ്. ഹൃദയത്തിന്റെ ചില മാറ്റങ്ങളിലൂടെ ക്യാൻസർ നമുക്ക് രോഗം മനസ്സിലാക്കാവുന്നതാണ്. നെഞ്ചെരിച്ചിൽ ഉണ്ടായാല്‍ അത് ദഹനപ്രശ്നം കൊണ്ടാണെന്ന് കരുതി തള്ളിക്കളയുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം, പലപ്പോഴും അത്തരം പ്രശ്നങ്ങള്‍ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാവാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നെഞ്ചെരിച്ചിലിനെ നിസ്സാരമാക്കി മാറ്റരുത്. നെഞ്ചെരിച്ചില്‍ എന്ന് പറയുന്നത് പലപ്പോഴും വയറ്റിലെ അള്‍സര്‍ സാധ്യത കൊണ്ടും ആവാം. എന്നാല്‍, അള്‍സര്‍ എന്ന് കരുതി തള്ളിക്കളയരുത്. കാരണം ഇത് പലപ്പോഴും ഗുരുതരാവസ്ഥയിലേക്കെത്താന് അധിക സമയം വേണ്ട.
Read Also : കുടുംബശ്രീ വഴി RCCയിൽ നടത്തിയത് 300 ലധികം നിയമനങ്ങൾ: ഇന്റർവ്യൂ പോലും നടത്തിയില്ല
പിത്താശയക്കല്ലാണ് മറ്റൊന്ന്. ഇതിന്റേയും ആദ്യ ലക്ഷണം നെഞ്ചെരിച്ചിലാണ്. എന്നാല്‍, പലരും ഇതിനെ അത്രത്തോളം കാര്യമായി എടുക്കാറില്ല. നമ്മുടെ ദഹനവ്യവസ്ഥയെ താറുമാറാക്കുന്ന ഗ്യാസ്ട്രോപരേസിസ് ആണ് മറ്റൊരു പ്രശ്നം. ഈ അവസ്ഥയുടെ ആദ്യ ലക്ഷണവും നെഞ്ചെരിച്ചില്‍ തന്നെയാണ്. വളരെ വിരളമായി മാത്രമേ ഈ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയുള്ളൂ. ഇതിന്റെയും പ്രധാന ലക്ഷണം എന്ന് പറയുന്നത് നെഞ്ചെരിച്ചില്‍ തന്നെയാണ്. വിട്ടുമാറാത്ത നെഞ്ചെരിച്ചില്‍ ശീലമാകുമ്പോള്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുക. ഹെര്‍ണിയ പോലുള്ള പ്രശ്നങ്ങളും ഇന്നത്തെ കാലത്ത് സ്ഥിരമാണ്. ഇത് നെഞ്ചെരിച്ചിലും നെഞ്ചില്‍ കനവും ഉണ്ടാക്കുന്നു.
Post Your Comments