IndiaNews

സ്ഥാനക്കയറ്റത്തിന് സംവരണം വേണമോ? അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി: പട്ടികജാതി- പട്ടികവര്‍ഗ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കേണ്ട ഭരണഘടനാ ബാധ്യതയില്ലെന്ന് സുപ്രീംകോടതി. സംവരണത്തിന് നയം രൂപീകരിക്കാന്‍ കോടതി തയാറായില്ല. ഇക്കാര്യത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ദീപക് മിശ്ര, പ്രഭുല്ല സി. പന്ത് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.

ഉന്നത തസ്തികകളില്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് ചൂണ്ടിക്കാട്ടിയാണ് ഹjര്‍ജി സമര്‍പ്പിച്ചത്. പട്ടികജാതി- പട്ടികവര്‍ഗ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കാന്‍ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജി ചെയര്‍മാനായ കമ്മീഷനെ നിയമിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിയും തള്ളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button