ന്യൂഡല്‍ഹി: ലഡാക് സെക്ടറില്‍ ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറിയതായി റിപ്പോര്‍ട്ട്. പന്‍ഗോങ് തടാക പ്രദേശ് ആറു കിലോമീറ്ററോളമാണ് ചൈന കടന്നു കയറിയത്. മാര്‍ച്ച് എട്ടിനാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സംഘം കടന്നുകയറ്റം നടത്തിയത്. തുടര്‍ന്ന് ഇന്തോ -ടിബറ്റന്‍ അതിര്‍ത്തി സേന ഇടപെട്ട് ചൈനീസ് സൈനികരെ പിന്തിരിപ്പിക്കുകയായിരുന്നു.
കേണല്‍ റാങ്കിലുള്ള ഓഫീസറുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സംഘമാണ് കടന്നുകയറ്റം നടത്തിയത്. സംശയകരമായ നീക്കം കണ്ടയുടന്‍ ഐ.ടി.ബി.പി പട്രോളിങ് സംഘം ഇടപെട്ടു ബാനറുകള്‍ ഉയര്‍ത്തി. രണ്ട് മണിക്കൂര്‍ നേരത്തെ വാക്ക്തര്‍ക്കത്തിന് ശേഷമാണ് ചൈനീസ് സൈനികര്‍ പിന്‍വാങ്ങിയത്. നിയന്ത്രണ രേഖയെക്കുറിച്ച് അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതിനാല്‍ ഇവിടെ ഇത്തരം സംഭവം പതിവാണെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments