ഗുജറാത്ത്: ഗുജറാത്തിലെ കക്രപാര്‍ ആണവ പ്ലാന്റില്‍ ചോര്‍ച്ചയെ തുടര്‍ന്ന് അടിയന്തിരാവസ്ഥ. ആണവ റിയാക്ടറില്‍ നിന്നും ഘനജലം പുറത്തേക്കൊഴുകിയതിനാലാണ് ഈ നടപടി. ആര്‍ക്കും ആണവ വികിരണം ഏറ്റതായി റിപ്പോര്‍ട്ടില്ല.
ജീവനക്കാരെ ഓരോരുത്തരെയായി മണിക്കൂറുകളോളം പരിശോധിച്ച് ആണവ വികിരണം ഏറ്റില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വിട്ടയച്ചത്. പ്ലാന്റിന് പുറത്തേക്ക് ആണവ വികിരണം ചോര്‍ന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
അതേസമയം, റിയാക്ടറില്‍ നിന്നും റേഡിയേഷന് ഉണ്ടായിട്ടില്ലെന്നും സുരക്ഷാ കാരണങ്ങളാലാണ് പ്ലാന്റ് അടച്ചിട്ടതെന്നും ആണവോര്‍ജ കോര്പറേഷന് (എന്‍.പി.സി.ഐ.എല്‍) അധികൃതര്‍ അറിയിച്ചു. റിയാക്ടര്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിന്റെ ഭാഗമായി അടുത്ത 24 മണിക്കൂര്‍ വരെ അടച്ചിടും.
Post Your Comments