ഭൂരിഭാഗം ആൾക്കാരുടെയും ഇഷ്ട പഴവർഗ്ഗങ്ങളിൽ ഒന്നാണ് ആപ്പിൾ. നിരവധി പോഷകഗുണങ്ങൾ അടങ്ങിയ ആപ്പിൾ കഴിക്കുന്നത് ശീലമാക്കിയാൽ ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ ലഭിക്കും. ആന്റി ഓക്സിഡന്റുകളുടെ കലവറയായ ആപ്പിളിന്റെ ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് ആപ്പിൾ. ഇവയിൽ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബർ പെക്റ്റീൻ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കൊളസ്ട്രോളിനെതിരെ പ്രവർത്തിക്കാനും ഈ ഘടകങ്ങൾക്ക് കഴിവുണ്ട്.
Also Read: ഇലന്തൂര്‍ ആഭിചാര കൊലക്കേസില്‍ നിര്‍ണായക തെളിവുകള്‍ വീണ്ടെടുക്കാനൊരുങ്ങി അന്വേഷണ സംഘം
ദഹനം മെച്ചപ്പെടുത്താൻ ആപ്പിൾ മികച്ച ഓപ്ഷനാണ്. ലയിക്കുന്ന നാരുകളായ പെക്റ്റിൻ കുടലിൽ നിന്നും വെള്ളത്തെ ആഗിരണം ചെയ്യാൻ സഹായിക്കും. കൂടാതെ, ആപ്പിളിൽ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് ദഹനത്തിന് അത്യുത്തമമാണ്.
ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതിൽ ആപ്പിളിന് പ്രത്യേക കഴിവുണ്ട്. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ഉയർന്ന പോളിഫെനോളുകൾ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇതിലൂടെ, രക്ത പ്രവാഹത്തിലെ ഗ്ലൂക്കോസിന്റെ ആഗിരണം കുറയും. ഇൻസുലിൻ ഉൽപ്പാദനത്തിന് ആപ്പിൾ കഴിക്കാവുന്നതാണ്.
രക്തസമ്മർദ്ദം കുറയ്ക്കാൻ ആപ്പിളിന് പ്രത്യേക കഴിവുണ്ട്. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ രക്തയോട്ടം വർദ്ധിപ്പിക്കുന്നു. കൂടാതെ, ഹൃദയത്തിൽ നിന്നും അവശ്യ അവയവങ്ങളിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കാനും ആപ്പിളിന് പ്രത്യേക കഴിവുണ്ട്.
Post Your Comments