ചെന്നൈ: കോയമ്പത്തൂര്‍ ഉക്കടം ക്ഷേത്രത്തിന് സമീപത്ത് ഉണ്ടായ സ്ഫോടനം ചാവേറാക്രമണമെന്ന് സ്ഥിരീകരിച്ച് എന്‍ഐഎ. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ് മുബിന് ചാവേറായിരുന്നുവെന്നും സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതിലെ പരിചയക്കുറവാണ് വന്‍ ദുരന്തത്തില്‍ നിന്നും രക്ഷിച്ചതെന്നും എന്‍ഐഎ വ്യക്തമാക്കി. കൊല്ലപ്പെട്ട മുബിന് ക്ഷേത്രത്തിന് മുന്പില് കാര്‍ നിര്‍ത്തിയതിന് ശേഷം നിമിഷങ്ങള്‍ക്കുള്ളില്‍ സ്ഫോടനം നടന്നു.
തീപിടിച്ച കാറില്‍ നിന്നും ഇയാള്‍ ഇറങ്ങി മുന്നോട്ട് നടന്നു. കാറില്‍ നിന്നും അകലെയാണ് ഇയാളുടെ മൃതദേഹം കണ്ടെതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ആക്രമണത്തിന് മുമ്പ് മുബീനും സഹായികളും ബിഗ് ബസാര്‍ സ്ട്രീറ്റിലെ കോനിയമ്മന്‍ ക്ഷേത്രത്തിലും പുളിയകുളം വിനായനഗര്‍ ക്ഷേത്രത്തിലും എത്തിയിരുന്നു.
ഇവിടുത്തെ നിരീക്ഷണത്തിന് ശേഷമാണ് അക്രമണത്തിന് സാമഗ്രികള്‍ പ്രതികള്‍ വാങ്ങിയതെന്നാണ് എന്‍ഐഎ പറയുന്നത്. ഭീകര സംഘടനയായ ഐഎസിന്റെ ആശയങ്ങള്‍ വായിച്ചാണ് ഇയാള്‍ ഭീകര വാദിയായതെന്നും ഇയാള്‍ക്ക് പരിശീലനം ലഭിച്ചിട്ടില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. അതേസമയം സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതിലെ പരിചയക്കുറവാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
Post Your Comments