തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണിന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് അടുത്ത ബന്ധു സത്യശീലന്‍. ജാതകദോഷം കാരണം ആദ്യ ഭര്‍ത്താവ് നവംബറിന് മുന്‍പ് മരണപ്പെടുമെന്ന് പെണ്‍കുട്ടി അന്ധമായി വിശ്വസിച്ചിരുന്നെന്നും അതുകൊണ്ട് ഷാരോണിനെ കൊന്ന് മറ്റൊരു വിവാഹം കഴിക്കാനായിരുന്നു നീക്കമെന്ന് സത്യശീലന്‍ പറഞ്ഞു. കയ്പ്പ് അറിയാന്‍ കഷായം കൊടുത്തെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
അങ്ങനെയാണെങ്കില്‍ ചെറിയ സ്പൂണില്‍ കൊടുത്താല്‍ പോരേ. 100 എംഎല്‍ കൊടുക്കുന്നത് എന്തിനാണെന്നും ഷാരോണിനെ കൊല്ലുക തന്നെയായിരുന്നു അവരുടെ ഉദേശമെന്ന് സത്യശീലന്‍ പറഞ്ഞു. പരിചയപ്പെട്ട് മൂന്നു മാസത്തിനുള്ളില്‍ തന്നെ പെണ്‍കുട്ടി താലിയും കുങ്കുമവുമായി വന്ന് ഷാരോണിനെ കൊണ്ട് താലിക്കെട്ടിക്കുകയും കുങ്കുമം നെറ്റിയില്‍ ചാര്‍ത്തിക്കുകയും ചെയ്തിരുന്നു. എല്ലാ ദിവസവും വൈകുന്നേരം കുങ്കുമം ചാര്‍ത്തി നില്‍ക്കുന്ന ഫോട്ടോ വാട്‌സ്ആപ്പില്‍ അയച്ചുകൊടുക്കുമായിരുന്നെന്നും സത്യശീലന്‍ പറഞ്ഞു.
അതേസമയം, കഷായത്തിന്റെ പേര് ചോദിച്ചപ്പോള്‍ പറയാന്‍ തയ്യാറായില്ല. ഫ്രൂട്ടിയിലായിരിക്കാം പ്രശ്‌നമെന്നാണ് പറഞ്ഞത്. അമ്മയെ വീട്ടില്‍ കൊണ്ടാക്കാന്‍ വന്ന ഓട്ടോക്കാരനും പ്രശ്‌നം അനുഭവപ്പെട്ടിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. 100 എംഎല്‍ കഷായവും ജ്യൂസും കൊടുത്തെന്ന് പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കഷായത്തിന്റെ കുപ്പി എവിടെയെന്ന് ചോദിച്ചപ്പോള്‍ ആക്രിക്കടയില്‍ കൊടുത്തെന്നാണ് പറഞ്ഞത്. അവസാന ഡോസായിരുന്നെന്നാണ് കാരണമായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്.
Post Your Comments