കുട്ടികൾക്ക് പ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിലും പോഷകഗുണമുള്ള ഭക്ഷണം തന്നെ നൽകണം. ദിവസേന ചെറിയ അളവിൽ നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്. നെയ്യിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. കുട്ടികളിലെ മലബന്ധം അകറ്റാൻ നെയ്യ് സഹായകമാണ്.
ദിവസവും ഒരു സ്പൂൺ നെയ്യ് നൽകുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകൾ രോഗങ്ങളെ തടയും. ഗ്യാസ്, അസിഡിറ്റി തുടങ്ങി കുട്ടികളിലെ എല്ലാത്തരം ദഹന പ്രശ്നങ്ങൾക്കും നെയ്യ് ഉത്തമ പരിഹാരമാണ്. എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്‌ക്കും ബലം ലഭിക്കാനും ഉത്തമമാണ് നെയ്യ്.
ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ കലവറയായ നെയ്യ്, ഞരമ്പുകൾക്കും തലച്ചോറിനും വലിയ ഗുണം നൽകുന്നു. ഈ ഫാറ്റി ആസിഡുകളുടെ അഭാവം ഡിമെൻഷ്യ, അൽഷിമേഴ്സ് തുടങ്ങിയ മസ്തിഷ്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
Read Also:- പുതിയ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിൽ ശശി തരൂർ പുറത്ത്, ആന്‍റണിയും ഉമ്മൻചാണ്ടിയും വേണുഗോപാലും ഉള്ളിൽ
കുട്ടികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നെയ്യ് ഉൾപ്പെടുത്തുന്നത് ശീലമാക്കുക. ശക്തമായ ആന്റി വൈറൽ, ആന്റിഫംഗൽ ഗുണങ്ങൾ പിന്തുണയ്ക്കുന്ന നെയ്യ്, ചുമ, ജലദോഷം തുടങ്ങിയ അണുബാധകൾക്കെതിരെ കുട്ടികളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.
Post Your Comments