Latest NewsNewsInternationalHollywood

മുൻകാമുകി സെലീനയുടെ മടിയിൽ ഭാര്യ; വൈറൽ ചിത്രം – പ്രതികരിച്ച് ജസ്റ്റിൻ ബീബർ

ജസ്റ്റിൻ ബീബറുടെ ഭാര്യ ഹെയ്‌ലി ബീബറും തന്റെ മുൻ കാമുകിയും ഗായികയുമായ സെലീന ഗോമസും ഒരുമിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ, ഇതിൽ പ്രതികരണവുമായി ജസ്റ്റിൻ രംഗത്ത്. തങ്ങൾക്കിടയിലോ അവർക്കിടയിലോ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഇപ്പോൾ വ്യക്തമായില്ലേ എന്നാണ് ജസ്റ്റിനോട് അടുത്ത വൃത്തങ്ങൾ ചോദിക്കുന്നത്. ഇവരുമായി ജസ്റ്റിൻ ഇക്കാര്യം ചർച്ച ചെയ്തതായും റിപ്പോർട്ടുണ്ട്.

തങ്ങൾക്ക് ഒരുമിച്ചു മുന്നോട്ടു പോകാൻ സാധിക്കുന്നതിലും സമാധാനത്തോടെ ഒത്തുചേരലുകൾ നടത്താനാകുന്നതിലും സന്തോഷമുണ്ടെന്ന് ജസ്റ്റിൻ പറഞ്ഞാതായി റിപ്പോർട്ട്. സെലീന ഗോമസും ഹെയ്‌ലി ബീബറും അടുത്തിടെ ലൊസാഞ്ചലസിൽ 2022 മ്യൂസിയം ഗാലയിൽ പങ്കെടുത്തിരുന്നു. ഇവിടെ വെച്ച് ഇവർ പരസ്പരം കാണുകയും ഒരുമിച്ച് നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു.

ജസ്റ്റിൻ- ഹെയ്‌ലി വിവാഹത്തിന് ശേഷം നിരവധി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഹെയ്‌ലി ബീബർ, സെലീന ഗോമസിൽ നിന്നും കാമുകൻ ജസ്റ്റിൻ ബീബറിനെ തട്ടിയെടുത്തു ഭർത്താവാക്കിയതാണെന്ന് അടുത്തിടെ ചർച്ചകൾ ശക്തമായിരുന്നു. എന്നാൽ, വിവാദ ചർച്ചകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. അപവാദ പ്രചാരണങ്ങൾ സജീവമാകുന്നതിനിടയിലാണ് പുതിയ ചിത്രം സോഷ്യൽ മീഡിയയെ തീപിടിപ്പിച്ചത്.

shortlink

Post Your Comments


Back to top button