ചെന്നൈ: താരദമ്പതികളായ നടി നയൻതാരയ്ക്കും ഭർത്താവ് വിഘ്നേഷ് ശിവനും വേണ്ടി വാടകഗർഭധാരണത്തിനു തയാറായത് നടിയുടെ ബന്ധുവായ മലയാളി യുവതിയാണെന്നു റിപ്പോർട്ട്. നയൻതാരയുടെ ദുബായിലെ ബിസിനസ് കൈകാര്യം ചെയ്യുന്നത് ഇവരാണെന്നും പറയുന്നു.
വാടകഗർഭധാരണം സംബന്ധിച്ച വിവാദങ്ങൾക്കു മറുപടിയായി ഇരുവരും തമിഴ്നാട് ആരോഗ്യവകുപ്പിന് സത്യവാങ്മൂലം നൽകിയതിനു പിന്നാലെയാണ് ഈ റിപ്പോർട്ടു പുറത്തുവന്നത്. തങ്ങൾ 2016 -ൽ തന്നെ രജിസ്റ്റർ വിവാഹം ചെയ്തിരുന്നതായി ദമ്പതികൾ സർക്കാരിന് സത്യവാങ്മൂലം നൽകി. ഒരുമിച്ചു ജീവിച്ചിരുന്ന (ലിവിങ് ടുഗെദർ) ഇരുവരും ഈ ജൂൺ 9നു നടന്ന വിപുലമായ ചടങ്ങിൽ വിവാഹിതരായത് വലിയ വാർത്തയായിരുന്നു.
അതേസമയം, ഇക്കൊല്ലം നിലവിൽ വന്ന നിയമഭേദഗതി ജൂൺ 22നാണു വിജ്ഞാപനം ചെയ്തതും പ്രാബല്യത്തിലായതും. അതിനു മുൻപേ വാടകഗർഭധാരണ നടപടികൾ പൂർത്തിയാക്കിയതിനാൽ ഇതു ബാധകമാകില്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങളിൽ വാസ്തവമില്ലെന്നും ഇരുവരും സത്യവാങ്മൂലത്തിൽ പറയുന്നു.
Post Your Comments