Latest NewsKeralaNews

നരബലി: കടവന്ത്ര, കാലടി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരിലുണ്ടായ നരബലിയുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്താണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ശശിധരൻ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ. പെരുമ്പാവൂർ എഎസ്പി അനൂജ് പാലിവാൾ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ ആയിരിക്കും.

Read Also: ബി.എ ആളൂര്‍ എങ്ങനെയാണ് കുപ്രസിദ്ധ കേസുകളില്‍ അഭിഭാഷകനായി എത്തുന്നത്: തന്റെ അനുഭവം പങ്കുവെച്ച് സനല്‍ കുമാര്‍ ശശിധരന്‍

എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സി ജയകുമാർ, കടവന്ത്ര സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു ജോസ്, കാലടി സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് എൻ എ എന്നിവർ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്‌പെക്ടർ എയിൻ ബാബു, കാലടി പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്‌പെക്ടർ ബിപിൻ ടി ബി എന്നിവർ അംഗങ്ങളുമാണ്. ക്രമസമാധാനവിഭാഗം എഡിജിപിയുടെ നേരിട്ടുളള മേൽനോട്ടത്തിലായിരിക്കും അന്വേഷണസംഘം പ്രവർത്തിക്കുന്നത്.

Read Also: ‘ഭീഷണികളെ ഭയക്കാത്തതിനാലാണ് ജയിലിൽ പോകേണ്ടി വന്നത്’: ജയിലിൽ നിന്ന് അമ്മയ്ക്ക് കത്തെഴുതി സഞ്ജയ് റാവത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button