Kerala

അമിത് ഷായെ കണ്ടെന്നു തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയാര്‍ : ജോസ്.കെ.മാണി

കോട്ടയം : അമിത് ഷായെ കണ്ടെന്നു തെളിയിച്ചാല്‍ രാഷ്്രടീയം ഉപേക്ഷിക്കാന്‍ തയാറെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോസ് കെ.മാണി എം.പി.

കേരളാ കോണ്‍ഗ്രസ് ചെയര്‍മാനെപ്പറ്റി ശത്രുക്കള്‍ പോലും പറയാത്ത ചില കാര്യങ്ങള്‍ ഇവരില്‍ ചിലര്‍ പറഞ്ഞത് പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരെ ദുഃഖിപ്പിക്കുന്നതാണെന്നും ജോസ് കെ. മാണി പ്രസ്താവനയില്‍ പറഞ്ഞു. വിമതര്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഒരിക്കല്‍ പോലും അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തിയിട്ടില്ല. കണ്ടെന്നു തെളിയിച്ചാല്‍ ആരോപണമുന്നയിക്കുന്നവര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നു പറയില്ല. പക്ഷേ അവര്‍ തെറ്റ് ഏറ്റുപറയാനുള്ള മാന്യത കാണിക്കണം.

കര്‍ഷകപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെയും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റിനെയും കാണുന്നതില്‍ തെറ്റുണ്ടെന്നു കരുതുന്നില്ല. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രി അടക്കമുള്ളവര്‍ പ്രധാനമന്ത്രിയെയും മറ്റു നേതാക്കളെയും എത്രയോ പ്രാവശ്യം കണ്ടിരിക്കുന്നു. ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവും പാര്‍ട്ടി വിടുന്നതില്‍ ദുഃഖമുണ്ട്. പാര്‍ട്ടിയുടെ നിര്‍ണായക ഘട്ടത്തില്‍ മുന്നണിപ്പോരാളിയായി നിന്ന വ്യക്തിയാണ് ആന്റണി രാജുവെന്നും ജോസ്.കെ.മാണി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button