India

പിണറായി വിജയനെതിരെ കർണ്ണാടക ബി.ജെ.പി എം.എല്‍.എ

ബംഗലൂരു: മലയാളി വിദ്യാർഥികൾ മർദ്ദിക്കപ്പെട്ട സംഭവം ബീഫ് കഴിച്ചിട്ടല്ല എന്ന് വിദ്യാർഥികൾ തന്നെ വ്യക്തമാക്കിയിട്ടും, പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തിട്ടും ബീഫ് കഴിച്ചിട്ടാണ് വിദ്യാർഥികളെ മർദ്ദിച്ചത് എന്ന വിവാദ പോസ്റ്റ്‌ ഇപ്പോഴും നിലനിർത്തുന്നതിനെതിരെ കർണ്ണാടക ബിജെപി എം.എല്‍.എ സുരേഷ് കുമാർ രംഗത്ത്. രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ സൗഹാർദ്ദ പരമായി ഇരിക്കുമ്പോൾ ഇത്തരം തെറ്റിദ്ധാരണാ ജനകമായ പോസ്റ്റുകളിട്ട് വർഗീയത വളർത്തുന്നത് ശരിയല്ല എന്നാണു എം എൽ എ പറയുന്നത്.

സംഘര്‍ഷ സാധ്യതക്ക് വഴിവെക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നേതാക്കൾ ഒഴിവാക്കെണ്ടാതാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വ്യാജ പ്രചരണം നടത്തുന്നത് തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാനെങ്കിൽ അത് വേറെ കാര്യമാണെന്നും സുരേഷ് കുമാർ പറഞ്ഞു.തങ്ങളുടെ ബൈക്കിന്റെ കാറ്റ് ഊരിവിട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. പരാതികളെ പിടികൂടി ജ്യൂദീഷ്യൽ കസ്ടടിയിൽ വിടുകയും ചെയ്തു. സി.സി.ടി.വി ക്യാമറയുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. സംഭവത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും അപലപിച്ചിട്ടുണ്ട്.

SRE

SUESS

shortlink

Related Articles

Post Your Comments

Related Articles


Back to top button