ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അഫ്സല് ഗുരു അനുസ്മരണത്തിനിടെ വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യ കുമാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ വ്യാജമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച സംഘമാണ് പരിശോധന നടത്തിയത്. അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ട 7 ദൃശ്യങ്ങളില്‍ 2 എണ്ണം വ്യാജമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ഇത് എഡിറ്റ് ചെയ്തു ചേര്‍ത്തതാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു.
Post Your Comments