പൂനെ: ഐ.ടി കമ്പനി ജീവനക്കാരിയെ മയക്കുമരുന്ന് നല്കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ച സംഭവത്തില്‍ അഞ്ച് യുവാക്കളും യുവതിയും അറസ്റ്റില്‍. ഇവരിലൊരാള്‍ മലയാളിയാണ്. പൂനെയിലെ ഐ.ടി കമ്പനി ജീവനക്കാരിയുടെ പരാതിയിലാണ് അറസ്റ്റ്.
ഇരുപത്തിനാലുകാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. യുവതിയുടെ സഹപ്രവര്ത്തകന് അഭിനയ് സാഹിയാണ് കേസിലെ മുഖ്യപ്രതി. മറ്റു നാലുപേരും ഇയാളുടെ സഹൃത്തുക്കളാണ്. ആനന്ദ് പ്രഹ്ളാദ് ചാനാര്‍ എന്നയാളാണ് അറസ്റ്റിലായ മലയാളി.
യുവതി ജോലിചെയ്യുന്ന കമ്പനി ജീവനക്കാര്‍ക്കായി ഒരു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. അവിടെ വെച്ച് അഭിനയ് യുവതിയെ ചായ കഴിക്കാന്‍ ഹോട്ടലിലേക്ക് ക്ഷണിച്ചു. ഇവിടെ വെച്ച് ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി ബോധം കെടുത്തിയ ശേഷം ഇവരോടൊപ്പമുള്ള യുവതിയുടെ അപ്പാര്‍ട്ട്മെന്റില്‍ കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.
Post Your Comments