റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിലില്‍ സൗദി അറേബ്യ സന്ദര്‍ശിക്കും. ഇരുഹറം സേവകന് കൂടിയായ സൗദി രണാധികാരി അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ വര്‍ഷം തുര്‍ക്കിയില്‍ നടന്ന ഏ-20 ഉച്ചകോടിയില്‍ ഇരുവരും ചര്‍ച്ച നടത്തിയതിന്റെ തുടര്‍ ചര്‍ച്ചകളായിരിക്കും നടക്കുക. ബിസിനസ്, രാജ്യസുരക്ഷാ കരാര്‍ തുടങ്ങിയവയില്‍ ചര്‍ച്ചകളും കരാറുകളും ഉണ്ടാകും. ബെല്‍ജിയം, വാഷിംഗ്ടണ്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുള്ള യാത്രക്കിടയിലാണ് സൗദി തലസ്ഥാനമായ റിയാദില്‍ മോദിയെത്തുക. ഇന്ത്യന്‍ വിദേശകാര്യ സിക്രട്ടറി, രാജ്യസുരക്ഷാ ഉപദേഷ്ടാവ്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ മോദിയെ അനുഗമിക്കും.
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായതിനാല്‍ ഈ മേഖലയില്‍ ഊന്നിയുള്ള ചര്‍ച്ചകള്‍ക്കായിരിക്കും ഇരുരാജ്യങ്ങളും പ്രാമുഖ്യം നല്‍കുകയെന്നാണ് സൂചന. ഇരുരാജ്യങ്ങളും നേരിടുന്ന തീവ്രവാദ ഭീഷണിയും ചര്‍ച്ചയായേക്കും. ഏകദേശം 30 ലക്ഷത്തോളം ഇന്ത്യക്കാര്‍ പ്രവാസികളായി തൊഴിലെടുക്കുന്ന സൗദിയിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രവാസികള്‍ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
Post Your Comments