ന്യൂഡല്‍ഹി: ജെ.എന്‍.യു വിഷയത്തില്‍ മുന്‍ നിലപാട് മാറ്റിയ ഡല്‍ഹി പൊലിസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രാജ്യദ്രോഹത്തിന്റെ അര്‍ഥം എന്താണെന്ന് അറിയുമോയെന്ന് ഡല്‍ഹി പൊലിസിനോട് കോടതി ചോദിച്ചു.
കനയ്യ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. കനയ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പൊലീസ് കനയ്യ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തെളിവില്ലെന്നു വ്യക്തമാക്കി കോടതിയില്‍ നിലപാടെടുത്തത്. നേരത്തെ കനയ്യ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി ഡല്‍ഹി പോലിസ് അവകാശപ്പെട്ടിരുന്നു. ഈ നിലപാട് മാറ്റമാണ് കോടതിയെ ചൊടിപ്പിച്ചത്.
കനയ്യ കുമാറിന്റെ ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് മാര്‍ച്ച് രണ്ടിലേക്ക് മാറ്റി. വാദംകേള്‍ക്കല്‍ പൂര്‍ത്തിയായെങ്കിലും തീരുമാനമെടുക്കുന്നതു ബുധനാഴ്ചത്തേക്കു മാറ്റുകയായിരുന്നു.
Post Your Comments