Latest NewsKeralaNews

ആധാര്‍-വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍: കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ 

തിരുവനന്തപുരം: ആധാര്‍-വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി തലസ്ഥാന ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 24, 25 തിയതികളില്‍ താലൂക്ക്, വില്ലേജ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകള്‍ വഴി നാളെ ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളജ്, തിരുവനന്തപുരം, പാപ്പനംകോട് എഞ്ചിനീയറിംഗ് കോളജ് എന്നിവിടങ്ങില്‍ ക്യാമ്പ് നടക്കും.

ധനുവച്ചപുരം വി.ടി.എം എന്‍.എസ്.എസ് കോളജ്, നെടുമങ്ങാട് ഗവണ്‍മെന്റ് കോളജ, വര്‍ക്കല ശ്രീനാരായണ കോളജ് എന്നിവിടങ്ങില്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. നെടുമങ്ങാട് താലൂക്കിലെ നാരകത്തിന്‍കാല ട്രൈബല്‍ കോളനിയില്‍ സംഘടിപ്പിച്ച ഊരുകൂട്ടത്തില്‍ 158 പേര്‍ ആധാര്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിച്ചു. അസിസ്റ്റന്റ് കളക്ടര്‍ റിയാ സിങ് യോഗം ഉദ്ഘാടനം ചെയ്തു.

നേമം മണ്ഡലത്തിലെ കാലടി സ്‌കൂള്‍, ചിറയന്‍കീഴ് മണ്ഡലത്തിലെ ബൂത്ത് 61, എന്‍.എസ്.എസ് കരയോഗ മന്ദിരം, വട്ടിയൂര്‍കാവ് മണ്ഡലത്തിലെ ശാസ്തമംഗലം ആര്‍.കെ.ഡി സ്‌കൂള്‍, വര്‍ക്കല മണ്ഡലത്തിലെ ചാവര്‍കോട് സി.എച്.എം.എം കോളജ്, നെയ്യാറ്റിന്‍കര മണ്ഡലത്തിലെ നെല്ലിമൂട് ന്യൂ ബി.എഡ് കോളജ്, തിരുവനന്തപുരം ലോ കോളജ്, യൂണിവേഴ്‌സിറ്റി കോളജ്, പാറശ്ശാല മണ്ഡലത്തിലെ ശ്രീകൃഷ്ണ ഫാര്‍മസി കോളജ്, കള്ളിക്കാട് ഹെല്‍ത്ത് സെന്റര്‍, പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങിലും ക്യാമ്പ് സംഘടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button