സ്തനാര്‍ബുദം ഇന്ന് സ്ത്രീകളില്‍ വര്‍ദ്ധിച്ചു വരുന്നതായി കണക്കുകൾ പറയുന്നു. മാറിയ ജീവിതശൈലിയും ഭക്ഷണ രീതിയുമാണ് ഇത് അധികമാകാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ചര്‍മ്മത്തിന്റെ സൗന്ദര്യത്തിന് മാത്രമല്ല, ആര്യവേപ്പ് ഉപയോഗിക്കുന്നത്. ശരീരത്തിലുണ്ടാകുന്ന ചെറിയ വ്രണം മുതല്‍ മാരക രോഗത്തിന് വരെ ആര്യവേപ്പ് ഉത്തമ പരിഹാരമാണെന്ന് ആയുര്‍വേദത്തിലും പറയുന്നുണ്ട്.
Read Also : കിക്ക് സ്റ്റാർട്ടർ ഓഫറുകൾ പ്രഖ്യാപിച്ച് ആമസോൺ, വിലക്കുറവിൽ ലഭിക്കുന്ന ഈ സ്മാർട്ട് ഫോണിനെ കുറിച്ച് അറിയാം
ആയുര്‍വേദത്തിന് ഇപ്പോള്‍ അര്‍ബുദത്തെയും തടയാന്‍ കഴിയുമെന്നാണ് പുതിയതായി ലഭിക്കുന്ന വിവരം. നിംബോളിഡ് എന്ന രാസ പദാര്‍ഥം ആര്യവേപ്പില്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്തനാര്‍ബുദ ചികിത്സയ്ക്ക് ഫലപ്രദമാണെന്നാണ് ഗവേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.
ഹൈദരാബാദിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ചില്‍ നടത്തിയ ചികിത്സയിലാണ് ഇത് തെളിഞ്ഞത്. ആര്യവേപ്പിന്റെ പൂവില്‍ നിന്നും ഇലയില്‍ നിന്നും നിംബോളിഡ് വേര്‍തിരിച്ചെടുക്കാം. ഇവ അര്‍ബുദത്തിന് കാരണമാകുന്ന കോശങ്ങളുടെ വ്യാപനത്തെ നിയന്ത്രിക്കും. ആര്യവേപ്പിന്റെ ഫലപ്രാപ്തിയെ പറ്റി ശാസ്ത്രീയ തെളിവുകള്‍ കാര്യമായില്ലെന്നും ഗവേഷണ വിദഗ്ധന്‍ ചന്ദ്രയ്യ ഗോഡുഗു പറഞ്ഞു.
Post Your Comments