ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു. ബല്‍ജിയം, യു.എസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുക.
ഇന്ത്യ – യൂറോപ്യന്‍ യൂണിയന് ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ മാര്‍ച്ച് 30നു ബല്‍ജിയത്തിലേക്ക് പോകുന്ന പ്രധാനമന്ത്രി മാര്‍ച്ച് 31നു യു.എസിലേക്ക് ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകും.
യു.എസില്‍നിന്നു മോദി ഏപ്രില്‍ രണ്ടിനു ഉഭയകക്ഷി ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്താനായി സൗദിയിലേക്ക് പോകും.
Post Your Comments