ബറെയ്ലി: 2022 നകം കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു ഉത്തര്‍പ്രദേശിലെ ബറെയ്ലിയിൽ കർഷക റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു.കർഷക സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള വിവിധ പദ്ധതികളും പ്രധാനമന്ത്രി റാലിയിൽ പ്രഖ്യാപിച്ചു.ഇന്ന് കർഷകരുടെ മുന്നില്‍ വരൾച്ചയും മറ്റുമായി ഒട്ടനവധി വെല്ലു വിളികൾ ഉണ്ട്.
ഇതിനെല്ലാം പരിഹാരം കണ്ടെത്തുന്ന പല പദ്ധതികളും നടപ്പിലാക്കണം.സംസ്ഥാനങ്ങൾ അവരുടേതായ നിലയ്ക്ക് മികച്ച പദ്ധതികളും രൂപീകരിച്ച് നടപ്പാക്കണം – മോദി പറഞ്ഞു. കർഷകരുടെ കാര്യത്തിൽ സംസ്ഥാന സർക്കാരുകൾ കൂടുതൽ ഉത്തരവാദിത്തം കാട്ടേണ്ടതുണ്ട്.
.സംസ്ഥാനങ്ങൾ മികച്ച പദ്ധതികൾ നടപ്പാക്കിയപ്പോഴെല്ലാം ശ്രദ്ധേയമായ ഫലം ലഭിച്ചിട്ടുണ്ട്. പക്ഷെ തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് നടത്തുന്ന പെട്ടെന്നുള്ള പ്രവർത്തനങ്ങൾ ഫലം ചെയ്യില്ല.അതാണ് മിക്ക സംസ്ഥാനങ്ങളിലും ഇപ്പോൾ നടക്കുന്നത്-പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments