India

ഏപ്രില്‍ ഒന്നിന് ശേഷം പുറത്തിറങ്ങുന്ന വാഹനങ്ങളില്‍ ഓട്ടോമാറ്റിക് ഹെഡ്‌ലാംപ് നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്ന് മുതല്‍ പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് ഓട്ടോമാറ്റിക് ഹെഡ്‌ലാംപ് നിര്‍ബന്ധമായും ഘടിപ്പിച്ചിരിക്കണമെന്ന് വാഹനനിര്‍മ്മാതാക്കള്‍ക്ക് ഗതാഗതമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. എഞ്ചിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ രാപകലില്ലാതെ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് കത്തണം. കൂടാതെ റണ്ണിംഗ് ലാംപുള്ള വാഹനമാണെങ്കില്‍ എഞ്ചിന്‍ ഓണാകുമ്പോള്‍ അതും പ്രവര്‍ത്തിച്ചിരിക്കണം.

പുതിയ സംവിധാനത്തെക്കുറിച്ച് വാഹനനിര്‍മ്മാതാക്കളോട് മന്ത്രാലയം അഭിപ്രായമാരാഞ്ഞിരുന്നു. മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകള്‍ ഭേദഗതി ചെയ്താണ് പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. ഇരുചക്രവാഹന അപകടങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണീ നീക്കം. യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ഷങ്ങളായി ഈ സംവിധാനമുണ്ട്.

ഇരുചക്രവാഹനങ്ങള്‍ക്ക് അപകടമുണ്ടാവുമ്പോള്‍ അറിയിക്കാനുള്ള ഓട്ടോമാറ്റിക് അലാം നിര്‍ബന്ധമാക്കുന്നതും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button