തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് രാജ്യത്തെ സ്വകാര്യ മേഖല വായ്പാ ദാതാവായ ആക്സിസ് ബാങ്ക്. രണ്ടുകോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഉയർത്തിയത്. പുതുക്കിയ പലിശ നിരക്കുകൾ സെപ്തംബർ 7 മുതൽ പ്രാബല്യത്തിലായി. ആക്സിസ് ബാങ്കിന്റെ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പരിശോധിക്കാം.
7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 2.50 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 30 ദിവസം മുതൽ മൂന്നുമാസം വരെ കാലാവധിയുളള ടേം ഡെപ്പോസിറ്റുകൾക്ക് 3 ശതമാനം പലിശ ലഭിക്കും. 3 മാസം മുതൽ 6 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനമാണ് ബാങ്ക് പലിശ നൽകുക. 6 മാസം മുതൽ 7 മാസം വരെയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 4.65 ശതമാനം പലിശയും 7 മാസം മുതൽ 8 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.40 ശതമാനവുമാണ് പലിശ ലഭിക്കുക.
Also Read: മധ്യപ്രദേശിന്റെ ചുമതലയിൽ നിന്നും മുകുൾ വാസ്‌നിക്കിനെ നീക്കി കോൺഗ്രസ്
8 മാസം മുതൽ 9 മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 4.65 ശതമാനവും 9 മാസം മുതൽ 1 വർഷം വരെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 4.75 ശതമാനവും പലിശ ലഭിക്കുന്നതാണ്. അതേസമയം, മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളിൽ 2.50 ശതമാനം മുതൽ 6.50 ശതമാനം വരെ പലിശ ലഭിക്കും.
Post Your Comments