NewsBusiness

നിർമ്മിത ബുദ്ധി: നൂതന സംരംഭങ്ങൾക്ക് ധനസഹായം നൽകാനൊരുങ്ങി ഫെഡറൽ ബാങ്ക്

ഇത്തവണ അസിമോവ് സായബോട്ട് എന്ന റോബോട്ടിനെയാണ് വികസിപ്പിച്ചത്

നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക്. നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള നവീന ആശയങ്ങൾ അവതരിപ്പിക്കുന്ന സംരംഭങ്ങൾക്കാണ് ബാങ്ക് ധനസഹായം വാഗ്ദാനം ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ അസിമോവ് റോബോട്ടിക്സ് എന്ന സംരംഭത്തിനാണ് വായ്പ നൽകുക. റോബോട്ടിക്സിൽ പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്ന സംരംഭമാണ് അസിമോവ് റോബോട്ടിക്സ്.

ഇത്തവണ അസിമോവ് സായബോട്ട് എന്ന റോബോട്ടിനെയാണ് വികസിപ്പിച്ചത്. ആരോഗ്യം, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ ദൈനംദിന ജോലികൾ ചെയ്യാൻ ശേഷിയുള്ള റോബോട്ടാണ് സായബോട്ട്. അതേസമയം, വായ്പ അനുവദിച്ചുള്ള ഉത്തരവ് ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസനിൽ നിന്ന് സായബോട്ടാണ് ഏറ്റുവാങ്ങിയത്. ഇതേ വേദിയിൽ തന്നെ സായബോട്ടിന്റെ വ്യത്യസ്ഥ കഴിവുകളും പ്രദർശിപ്പിച്ചിട്ടുണ്ട്.

Also Read: സ്‌​കൂ​ട്ട​റി​നു പി​ന്നി​ൽ കാ​റി​ടി​ച്ച് അപകടം : ദ​മ്പ​തി​ക​ൾ​ക്കു പ​രി​ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button