KeralaLatest News

ഇന്ന് അത്തം, പൊന്നോണത്തെ വരവേൽക്കാൻ നാടും നാട്ടാരും ഒരുങ്ങി, തൃപ്പൂണിത്തുറ അത്തച്ചമയം ആരംഭം

തിരുവനന്തപുരം : ഇന്ന് അത്തം. അത്തം പിറന്ന് പത്താം നാൾ നാട് തിരുവോണം ആഘോഷിക്കും. ഓണാഘോഷങ്ങൾക്കും തുടക്കമായി. പൊന്നോണത്തിന്‍റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന് . അത്തം നഗറിൽ പതാക ഉയരുന്നതോടെ വർണാഭമായ ഘോഷയാത്രയ്ക്ക് തുടക്കം.ഇതോടെ സംസ്ഥാനത്ത് ഔദ്യോഗികമായി ഓണാഘോഷങ്ങൾക്കും തുടക്കമാവും.

പ്രളയയും കൊവിഡും മൂലം കഴിഞ്ഞ നാലു വർഷമായി തൃപ്പുണിത്തുറ അത്തം ഘോഷയാത്ര പേരിന് മാത്രമായിരുന്നു നടത്തിയിരുന്നത്.ഇത്തവണ വിപുലമായ പരിപാടികളോടെയാണ് അത്തച്ചമയം നടക്കുന്നത്. തൃപ്പൂണിത്തുറ ബോയിസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി വി എൻ വാസവൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും.തെയ്യം, തിറ, കഥകളി തുടങ്ങി 45 ഇനം കാലാരൂപങ്ങളും ഇരുപതോളം നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയുടെ ഭാഗമായുണ്ടാവും.

തൃപ്പൂണിത്തുറ സ്കൂൾ മൈതാനാത്ത് ഉയർത്തുന്ന പതാക ഒൻപതാം നാൾ ഉത്രാടത്തിന്‍റെയന്ന് തൃക്കാക്കര നഗരസഭയ്ക്ക് കൈമാറും.തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തില്‍ പത്ത് ദിവസം നീണ്ടു നല്‍ക്കുന്ന ഉത്സവത്തിന്‍റെ കൊടിയേറ്റവും ഇന്ന്. അത്തം മുതൽ തിരുവോണം വരെയുള്ള പത്തു ദിവസങ്ങളിലും ക്ഷേത്രത്തില്‍ വിവിധ പരിപാടികൾ അരങ്ങേറും.

തൃക്കാക്കര ഉത്സവത്തോടനുബന്ധിച്ച് 10 ദിവസം ദശാവതാരച്ചാർത്തുണ്ട്. അത്തം മുതൽ തിരുവോണം വരെ പൂക്കളവും ഇടും. തിരുവോണ നാളിൽ മഹാബലിയെ എതിരേൽക്കുന്ന ചടങ്ങും ഉണ്ട്. മഹാബലിയായി വേഷമിടുന്ന ബാലൻ ഓലക്കുടയും ചൂടി മുന്നിൽ നീങ്ങും പിറകെ ആനപ്പുറത്ത് എഴുന്നള്ളത്തും ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button