സോഷ്യൽ മീഡിയയിൽ ഏതാനും ദിവസങ്ങളായി ദോശ ഉണ്ടാക്കുന്നത് വൻ ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. സാധാരണയായി ദോശക്കല്ലിനാണ് ദോശ ഉണ്ടാക്കാറുള്ളതെങ്കിലും ഇത്തവണ അൽപം വ്യത്യസ്ഥമായ ദോശ ഉണ്ടാക്കലാണ് ചർച്ച വിഷയം. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവോഷെഫ് കമ്പനി വികസിപ്പിച്ച ഇസി ഫ്ലിപാണ് വിപണിയിലെ താരം.
ദോശക്കല്ലോ, ഗ്യാസോ ഇല്ലാതെ തന്നെ ഇസി ഫ്ലിപ് എന്ന മെഷീനിലൂടെ രുചികരവും മൊരിഞ്ഞതുമായ ദോശ ഉണ്ടാക്കാൻ കഴിയും. ഇതിനായി ദോശയുടെ കനവും കുക്കിംഗിന് വേണ്ട സമയവും ക്രമീകരിക്കാവുന്നതാണ്. ഏകദേശം 700 എംഎൽ മാവ് നിറച്ചാൽ 10 ദോശ വരെയാണ് ഉണ്ടാക്കാൻ സാധിക്കുക. ആവശ്യമായ മാവ് ഒഴിച്ചാൽ പ്രിന്ററുകളിൽ നിന്ന് പ്രിന്റ് വരുന്നതുപോലെയാണ് ദോശ ലഭിക്കുക.
Also Read: സംഗീത സംവിധായകൻ ജോൺ പി. വർക്കി കുഴഞ്ഞുവീണു മരിച്ചു
ദോശ പ്രിന്ററിൽ എളുപ്പത്തിൽ ദോശ ഉണ്ടാക്കാമെങ്കിലും ഇതിനെതിരെ വിമർശനവുമായി എത്തുന്നവരും നിരവധിയാണ്. മെഷീൻ വൃത്തിയാക്കുന്നതും മറ്റും വിഷമം പിടിച്ച പണിയാണെന്നാണ് ഇവരുടെ വാദം.
Post Your Comments