വാഷിംഗ്ടൺ: നാല് ഇന്ത്യൻ വംശജർക്കെതിരെ അമേരിക്കയിൽ വംശീയാധിക്ഷേപം. മെക്സിൻ-അമേരിക്കകാരിയായ എസ്മറാൾഡ അപ്ടൺ എന്ന യുവതിയാണ് ഇന്ത്യൻ വംശജർക്കെതിരെ അധിക്ഷേപകരമായി സംസാരിക്കുകയും മർദ്ദിക്കുകയും ചെയ്തത്. നാല് ഇന്ത്യൻ സ്ത്രീകളെ വംശീയമായി അധിക്ഷേപിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ മെക്സിക്കൻ-അമേരിക്കൻ യുവതിയെ ടെക്സാസിലെ പ്ലാനോ പോലീസ് ഡിറ്റക്ടീവ്സ് അറസ്റ്റ് ചെയ്തു. ദേഹോപദ്രവം, ഭീകരാക്രമണ ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
This is so scary. She actually had a gun and wanted to shoot because these Indian American women had accents while speaking English.
Disgusting. This awful woman needs to be prosecuted for a hate crime. pic.twitter.com/SNewEXRt3z
— Reema Rasool (@reemarasool) August 25, 2022
‘നിങ്ങൾ അമേരിക്കയെ നശിപ്പിക്കുകയാണ്, ഇന്ത്യയിലേക്ക് മടങ്ങിപ്പോകൂ.’ എന്ന് അമേരിക്കൻ വംശജ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. ടെക്സസിലെ ഡല്ലാസിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ‘ഞങ്ങൾ ഇന്ത്യക്കാരെ വെറുക്കുന്നു. നിങ്ങൾ ഇന്ത്യക്കാർ എല്ലായിടത്തും ഉണ്ട്. ഈ ഇന്ത്യക്കാരെല്ലാം അമേരിക്കയിലേക്ക് വരുന്നത് അവർക്ക് മെച്ചപ്പെട്ട ജീവിതം വേണമെന്നത് കൊണ്ടാണ്’, വീഡിയോയിൽ യുവതി പറയുന്നത് വ്യക്തമാണ്.
ASSAULT ARREST
On Thursday, August 25, 2022, at approximately 3:50 p.m., Plano Police Detectives arrested Esmeralda Upton of Plano on one charge of Assault Bodily Injury and one for Terroristic Threats and is being held on a total bond amount of $10,000. A jail photo is attached. pic.twitter.com/cEj9RwWdt1— Plano Police (Texas) (@PlanoPoliceDept) August 25, 2022
അധിക്ഷേപത്തിനിരയായ യുവതിയുടെ മകളാണ് ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. ‘എന്റെ അമ്മയും അവരുടെ മൂന്ന് സുഹൃത്തുക്കളും അത്താഴത്തിന് പോയതിന് ശേഷമാണ് ഈ സംഭവം, ടെക്സസിലെ ഡാലസിലാണ് ഇത് സംഭവിച്ചത്. ആക്രമണകാരിയോട് വംശീയ അധിക്ഷേപങ്ങൾ ഉണ്ടാക്കരുതെന്ന് അമ്മ പറയുന്നത് കേൾക്കാം’, അവർ ട്വീറ്റ് ചെയ്തു.
Post Your Comments