Latest NewsNewsLife StyleHealth & Fitness

ക്യാന്‍സറിനെ തടയാൻ കറ്റാർവാഴ

നിസാര ലക്ഷണങ്ങളുമായി വന്ന് ചിലപ്പോള്‍ ജീവനെടുത്തു മടങ്ങുകയും ചെയ്യുന്ന ഒന്നാണ് ക്യാന്‍സര്‍. എന്നാൽ, ക്യാന്‍സര്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ചു മാറ്റാന്‍ സാധിയ്ക്കും. എന്നാല്‍, വരാതെ തടയുന്നതാണ് കൂടുതല്‍ നല്ലത്. ക്യാന്‍സറിനെ ചികിത്സിച്ചു മാറ്റാനും തടയാനും കഴിയുന്ന ഒരു മരുന്ന് കറ്റാര്‍വാഴയുപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കും. ബ്രസീലില്‍ നിന്നുള്ള റൊമോനോ സാഗോ എന്ന അച്ചനാണ് 20 വര്‍ഷം ഇതു സംബന്ധിച്ച് റിസര്‍ച്ച് നടത്തി ഇത്തരമൊരു മരുന്നുണ്ടാക്കിയത്.

കറ്റാര്‍വാഴയില്‍ 200-ല്‍ അധികം ബയോആക്ടീവ് ഘടകങ്ങളുണ്ട്. പോളിസാക്കറൈഡുകള്‍, എന്‍സൈമുകള്‍, വിറ്റാമിനുകള്‍, കാല്‍സ്യം, സിങ്ക്, അയേണ്‍, പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ് എന്നിവ ഇതില്‍ ചിലതു മാത്രമാണ്. ഇതിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇതാണ് ക്യാന്‍സറിനെതിരെ പ്രവര്‍ത്തിയ്ക്കുന്നതിനുള്ള കാരണവും. പുതിയ രക്തകോശങ്ങളെ ഉല്‍പാദിപ്പിയ്ക്കുന്ന വിറ്റാമിന്‍ ബി12 എന്ന വിറ്റാമിനും ഇതില്‍ ധാരാളമുണ്ട്. പ്രത്യേകിച്ച് വെജിറ്റേറിയന്‍കാര്‍ക്കു ഗുണം ചെയ്യുന്ന ഒന്ന്.

Read Also : ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 ശ്രീലങ്കൻ തുറമുഖം വിട്ടു: റിപ്പോർട്ട്

കാരണം, മാംസത്തിലാണ് ഇത് പ്രധാനമായുമുള്ളത്. ശരീരത്തിനാവശ്യമായ 22 പ്രധാന അമിനോ ആസിഡുകളില്‍ 20 എണ്ണവും കറ്റാര്‍വാഴ ജ്യൂസിലുണ്ടെന്നതാണ് കണക്ക്. ഇത് ശരീരത്തില്‍ നിന്നും ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ വരാന്‍ കാരണമാക്കുന്ന ടോക്‌സിനുകളെ പുറന്തള്ളുകയും ചെയ്യും.

ഈ പ്രത്യേക മരുന്നുണ്ടാക്കാന്‍ കറ്റാര്‍വാഴ, തേന്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയാണ് വേണ്ടത്. 300 ഗ്രാം കറ്റാര്‍ വാഴ, 500 ഗ്രാം തേന്‍, 6 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയാണ് വേണ്ടത്. കറ്റാര്‍വാഴ കഴുകി അരികിലെ മുള്ളു കളഞ്ഞ് ചെറിയ കഷണങ്ങളാക്കി നുറുക്കുക. ഇതു മിക്‌സിയിലടിയ്ക്കുക. പിന്നീട് തേന്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ ചേര്‍ത്തിളക്കി നല്ലൊരു മിശ്രിതമാക്കണം. ഈ മിശ്രിതം ഒരു ഗ്ലാസ് ജാറിലടച്ച് ഫ്രിഡ്ജില്‍ വയ്ക്കുക.

ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പ് 1-2 ടേബിള്‍ സ്പൂണ്‍ വീതം മൂന്നു നേരം കഴിയ്ക്കുക. മിശ്രിതം നല്ലപോലെ കുലുക്കി വേണം ഉപയോഗിക്കാന്‍. ഈ മിശ്രിതം 10-12 ദിവസത്തേയ്ക്കുണ്ടാകും. പിന്നീട് 10 ദിവസം ബ്രേക്കെടുത്ത് വീണ്ടും വേണമെങ്കില്‍ ഉപയോഗിയ്ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button