ലക്നൗ: പതിനാലുവയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാമുകന്റെ ലൈംഗികാവയവം അമ്മ മുറിച്ചു കളഞ്ഞു. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ഖേരിയിലാണ് സംഭവം. മുപ്പത്തിയാറുകാരിയായ അമ്മ ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് 32 കാരനോടൊപ്പം മാറി താമസിച്ച് വരികയായിരുന്നു.
പാടത്ത് പണിയെടുക്കുന്നതിനിടെ നിലവിളി കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ അമ്മ തന്റെ കാമുകന്‍ മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കാണുകയായിരുന്നു. ഉടന്‍ തന്നെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് അമ്മയേയും ആക്രമിച്ചു. പിന്നാലെ അടുക്കളയില്‍ നിന്ന് കത്തി എടുത്ത് കൊണ്ടുവന്ന് ലൈംഗികാവയവം മുറിച്ചു കളയുകയായിരുന്നു.
താന്‍ ചെയ്തതില്‍ ഒരു ദു:ഖവും തോന്നുന്നില്ലെന്ന് അമ്മ പോലീസിനോട് പറഞ്ഞു. യുവാവിനെതിരെ പോക്സോ,ഐപിസി 376(പീഡനം) വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പ്രതിയുടെ നില ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ലക്നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ലഖിംപുര്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ചന്ദ്രശേഖര്‍ സിങ് വ്യക്തമാക്കി.
Post Your Comments