ന്യൂയോർക്ക്: പ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദിയ്ക്കു നേരെയുണ്ടായ വധശ്രമത്തിൽ മൊഴികളുമായി ദൃക്സാക്ഷികൾ. സ്റ്റേജിലേക്ക് അതിക്രമിച്ചു കയറിയ അക്രമി 10-15 തവണ അദ്ദേഹത്തെ കുത്തിയെന്ന് കണ്ടുനിന്നവർ മൊഴിനൽകി. ഇതിൽ കഴുത്തിലേറ്റ കുത്താണ് മാരകമായത്.
ന്യൂയോർക്കിലെ ചൗതൗക്വാ ഇൻസ്റ്റിറ്റ്യൂഷനിൽ നടന്ന ഒരു പരിപാടിക്കിടെ വേദിയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി റുഷ്ദിയെ കുത്തുകയായിരുന്നു. ഇയാളെ അവിടെ വച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച റുഷ്ദി വെന്റിലേറ്ററിലാണെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും അധികാരികൾ അറിയിച്ചു.
ഇന്ത്യൻ വംശജനായ സൽമാൻ റുഷ്ദി മുംബൈ സ്വദേശിയാണ്. ബുക്കർ പ്രൈസ് നേതാവായ ഇദ്ദേഹത്തിന്റെ 1988ൽ പുറത്തിറങ്ങിയ സാത്താനിക് വേഴ്സസ് എന്ന ഗ്രന്ഥമാണ് കോളിളക്കം സൃഷ്ടിച്ചത്. ഇസ്ലാമിക മതപണ്ഡിതന്മാർ ഇദ്ദേഹത്തെ വധിക്കാൻ ഫത്‌വ പുറപ്പെടുവിച്ചതിനെ തുടർന്ന് ഒരു ദശാബ്ദത്തോളം റുഷ്ദി ഒളിവിലായിരുന്നു.
Post Your Comments